മഞ്ഞൾ ചെടി : വാസ്തു ശാസ്ത്ര പ്രകാരം മഞ്ഞൾ ചെടി സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകും. ഇത് വീട്ടിൽ വളർത്തിയാൽ സാമ്പത്തികപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറും. ആഗ്രഹങ്ങൾ സഫലീകരിക്കാനും ഈ ചെടി നട്ടു വളർത്തുന്നത് സഹായിക്കും.
വാസ്തു ശാസ്ത്രത്തിൽ ഏറെ പ്രാധന്യമുള്ള ചെടിയാണ് മണി പ്ലാന്റ്. ഈ ചെടി വീട്ടിൽ വളർത്തിയാൽ ധനം വർധിക്കും. പ്രധാന ഗേറ്റിന് സമീപം വേണം മണിയായി പ്ലാന്റ് വളർത്താൻ. അതെ സമയം വീട്ടിനുള്ളിൽ വളർത്തുകയാണെങ്കിൽ ഗ്ലാസിൽ വളർത്താനും ശ്രദ്ധിക്കണം.
തൊട്ടാവാടി : വാസ്തുശാസ്ത്ര പ്രകാരം തൊട്ടാവാടി വളരെ ഗുണകരമാണ്. ശനി ദേവന്റെ ചെടിയായി ആണ് തൊട്ടാവാടി കണക്കാക്കുന്നത്. ഇത് വീട്ടിൽ നട്ട് വളർത്തിയാൽ സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. ശനി ദോഷത്തിൽ നിന്ന് രക്ഷയും നേടാം.
തുളസി ചെടി: തുളസി ചെടിയിൽ ലക്ഷ്മി ദേവി വസിക്കുന്നെണ്ടെന്നാണ് വിശ്വാസം. തുളസി ഉള്ള വീടുകളിലും ലക്ഷ്മി ദേവി കുടിയിരിക്കുമെന്ന് വിശ്വാസം ഉണ്ട്. ശനി ദോഷത്തിൽ നിന്ന് രക്ഷ നേടാനും തുളസി ചെടി സഹായിക്കും.
വാസ്തു ശാസ്ത്ര പ്രകാരം ചെറിയ ബാംബൂ ചെടികൾ വീട്ടിൽ നട്ട് പിടിപ്പിക്കുന്നത് ഗുണകരമാണ്. ഇത് സന്തോഷവും ഐശ്വര്യവും കൊണ്ട് വരും. വീട്ടിന്റെ വടക്ക് വശത്ത് മുള നട്ട് പിടിപ്പിക്കുന്നത് ഗുണകരമാണെന്നും വിശ്വാസം ഉണ്ട്.