Pranav Mohanlal: 'രാജാവും രാജകുമാരനും', ഇതാണ് ആ കുട്ടി 'പ്രണവ്'

1 /4

താരപുത്രൻ എന്ന ടാ​ഗ്ലൈനിൽ നിന്ന് പ്രണവ് എന്ന നടനിലേക്കുള്ള മാറ്റമായിരുന്നു ഹൃദയം എന്ന സിനിമ. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.   

2 /4

2002ൽ തന്നെ മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ പ്രണവ് സ്വന്തമാക്കി. മോഹൻലാലിന്റെ സാ​ഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അതിഥി താരമായും പ്രണവ് അഭിനയിച്ചു.  

3 /4

ദൃശ്യത്തിന്റെ തമിഴ്‌ റീമേക്ക് പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.  ജിത്തുവിന്റെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും പ്രണവ് സഹസംവിധായകനായി.

4 /4

താരജാഡകൾ ഇല്ലാത്ത, എപ്പോഴും യാത്രകൾ ചെയ്യാനിഷ്ടപ്പെടുന്ന പ്രണവിന് ഇപ്പോൾ ആരാധകർ ഏറെയാണ്. ആദി, മരക്കാർ അറബിക്കടലിന്റെ സിംഹം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവയാണ് പ്രണവിന്റെ മറ്റ് ചിത്രങ്ങൾ.

You May Like

Sponsored by Taboola