ഇന്ത്യക്കായി മാത്രം തദ്ദേശിയമായി നിർമ്മിക്കുന്നതാണ് മൊബൈൽ സേവ സ്റ്റോർ. പ്ലേ സ്റ്റോർ ഐ.ഒ.എസ് സ്റ്റോർ മാതൃകയിലയായിരിക്കും ഇത്
ഇതുമായി ബന്ധപ്പെട്ട് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യ സഭയിൽ തന്നെ പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഗൂഗിൾ,ആപ്പിൾ എന്നിവർക്കൊരു ബദൽ എന്ന് നിലയിലാണ് പുതിയ സംവിധാനം
പദ്ധതിക്കായി രാജ്യത്തെങ്ങുമുള്ള ഡെവലപ്പർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇത് വരെ 965 അപേക്ഷകളാണ് ലഭിച്ചത്.
ആപ്പുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
എളുപ്പത്തിൽ കിട്ടാവുന്നതാണ് മൊബൈൽ സേവാ സ്റ്റോർ. എല്ലാ സേവനങ്ങൾക്കുമുള്ള ആപ്പുകളും ഇതിലുണ്ടാവും. Free ആയി Download ചെയ്യാവുന്നതാണ്. ലോഞ്ചിങ്ങിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.