Astrology: 59 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ഇത് ഭാ​ഗ്യകാലം

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റം അവയുടെ ചലനം എന്നിവയ്ക്കെല്ലാം പ്രത്യേക പ്രാധാന്യമുണ്ട്. ​ഗ്രങ്ങളുടെ രാശിമാറ്റത്തിന്റെ ഫലങ്ങൾ എല്ലാ രാശികളിലും പ്രതിഫലിക്കുന്നു. നാളെ സെപ്റ്റംബർ 24ന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചേർന്ന് 5 ശക്തമായ രാജയോഗങ്ങൾ രൂപപ്പെടും. 59 വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ശനി, ബുധൻ, വ്യാഴം എന്നീ ​ഗ്രഹങ്ങളിൽ ഈ ദിവസം കന്നി രാശിയിലായിരിക്കും. അ‍ഞ്ച് രാശിക്കാർക്ക് ഇത് വളരെ ​ഗുണം ചെയ്യും. 

 

1 /5

ഇടവം: ഈ കാലയളവ് ഇടവം രാശിക്കാർക്ക് ​ഗുണകരമാണ്. ബിസിനസിൽ കൂടുതൽ ലാഭം ലഭിക്കും. വ്യാപാരികൾക്ക് ഈ കാലഘട്ടം അനുഗ്രഹമാണ്. ഓഹരികൾ, ഊഹക്കച്ചവടങ്ങൾ, ലോട്ടറി എന്നിവയിൽ നിക്ഷേപിക്കുന്നത് ലാഭകരമായിരിക്കും. സാമ്പത്തികം മെച്ചപ്പെടും.   

2 /5

മിഥുനം: മിഥുനം രാശിക്കാർ ബിസിനസിൽ വിജയിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. രാഷ്ട്രീയക്കാർക്ക് ഉയർന്ന പദവികൾ ലഭിക്കും.   

3 /5

കന്നി: കന്നി രാശിക്കാർക്ക് ബിസിനസിൽ മികച്ച വിജയം ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. പുതിയ തൊഴിൽ അവസരം തേടിയെത്താൻ സാധ്യതയുണ്ട്. മാധ്യമരംഗത്തും സിനിമാരംഗത്തും ഉള്ളവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. തടസപ്പെട്ട ജോലികൾ പുനഃരാരംഭിക്കും. ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.  

4 /5

ധനു: ബിസിനസ് തുടങ്ങാൻ നല്ല സമയമാണിത്. പുതിയ കരാർ അന്തിമമായേക്കും. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ ധാരാളം നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തികം അനുകൂലമായിരിക്കും.   

5 /5

മീനം: മീനം രാശിക്കാർക്ക് ഈ സമയം എല്ലാ കാര്യങ്ങളിലും വളരെ മികച്ചതായിരിക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. സ്ഥാനക്കയറ്റത്തിനും സ്ഥാനമാനങ്ങൾക്കും സാധ്യതകളുണ്ട്. ബിസിനസ് മെച്ചപ്പെടും. ലാഭം വർധിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

You May Like

Sponsored by Taboola