Mars Mercury Conjunction: ജ്യോതിഷം അനുസരിച്ച് 5 വർഷത്തിന് ശേഷം വൃശ്ചികത്തിൽ ചൊവ്വയും ബുധനും കൂടിച്ചേരുകയാണ്. ഈ സംയോജനം മൂന്ന് രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
Mangal Gochar In Scorpio: ജ്യോതിഷ പ്രകാരം കാലാകാലങ്ങളിൽ ഗ്രഹങ്ങൾ മറ്റൊരു രാശിയിൽ പ്രവേശിക്കുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ബന്ധം ഉണ്ടാക്കുകയും ചെയ്യും.
Mangal Gochar In Scorpio: ജ്യോതിഷ പ്രകാരം കാലാകാലങ്ങളിൽ ഗ്രഹങ്ങൾ മറ്റൊരു രാശിയിൽ പ്രവേശിക്കുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ബന്ധം ഉണ്ടാക്കുകയും ചെയ്യും. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ രാശികളെ ശുഭ-അശുഭകരമായ രീതിയിൽ ബാധിക്കാറുണ്ട്.
ഇത്തവണ മൂന്ന് രാശിക്കാർക്ക് ഈ സംഗമത്തിന്റെ ഫലം ലഭിക്കും. ഇതുമൂലം ഈ മൂന്ന് രാശിക്കാർക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ടാക്കും.
ചിങ്ങം (leo): ഈ രാശിയിലുള്ളവർക്ക് ഈ സംയോഗത്തിന്റെ രൂപീകരണം വളരെയധികം ഗുണം ചെയ്യും. ചിങ്ങം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഇക്കാരണത്താൽ ജീവിതത്തിൽ ആഡംബരങ്ങൾ കൂടും. ഈ രാശിക്കാർക്ക് വസ്തുവോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. ബിസിനസ്സുകാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യും. നിങ്ങൾ എന്ത് പ്ലാൻ ചെയ്താലും അതിൽ വിജയിക്കും. ഒരു വ്യക്തി റിയൽ എസ്റ്റേറ്റ്, മെഡിക്കൽ അല്ലെങ്കിൽ പ്രോപ്പർട്ടി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് അയാൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
കർക്കടകം (Cancer): ഈ സമയം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. കർക്കടക രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സംഗമം വരാൻ പോകുന്നത്. ഈ സമയം സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിച്ചേക്കും. ജ്യോതിഷം, മതം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം വളരെ പ്രയോജനകരമായിരിക്കും. കർക്കടക രാശിക്കാർക്ക് നിക്ഷേപത്തിന് ഇത് നല്ല സമയമാണ്. കഠിനാധ്വാനത്തിലൂടെ അവർ വിജയം കൈവരിക്കും. കർക്കടക രാശിക്കാർക്ക് പ്രണയ കാര്യങ്ങളിൽ വിജയം ലഭിക്കും.
മകരം (Capricorn): ഈ രാശിക്കാരുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് ഈ സംഗമം രൂപപ്പെടുന്നത്. ഇതാണ് ഈ രാശിക്കാരുടെ വരുമാനത്തിൽ അപാരമായ വർദ്ധനവ് ഉണ്ടാകാനുള്ള കാരണം. ഈ ആളുകൾക്ക് താമസിയാതെ വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. മകരം രാശിക്കാർക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയും. നിക്ഷേപത്തിന് ഈ സമയം വളരെ നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)