ഇക്യുസി, ഇക്യുഎസ് എന്നീ മോഡലുകൾക്ക് ശേഷം, ഇപ്പോൾ ഇക്യുഇ എസ്‌യുവിയെ അവതരിപ്പിക്കുകയാണ് മെഴ്സിഡസ് ബെൻസ്. മിഡ്-സെഗ്‌മെന്റ് ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായി ഇക്യുഎസ് ശൈലിയിലുള്ള എക്സ്റ്റീരിയറും ഇന്റീരിയറും, 500 കിലോമീറ്ററിലധികം (ഡബ്ല്യുഎൽടിപി) മൈലേജും ലൈനപ്പിൽ കൂടുതൽ ശക്തമായ എഎംജി വേരിയന്റും കമ്പനി അവകാശപ്പെടുന്നു.