കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ആകെ രേഖപ്പെടുത്തിയത് 96 ശതമനാം വോട്ടാണ്. 65 പോളിങ് കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്.
ഏകദേശം 9,500 പിസിസി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് നാല് മണിയോടെ വോട്ടെടുപ്പ് അവസാനിക്കുകയായിരുന്നു.
സ്ഥാനാർഥികളായ ശശി തരൂർ തിരുവനന്തപുരത്തും മല്ലികാർജ്ജുന ഖാർഗെ കർണാടകയിലുമായി വോട്ടുരേഖപ്പെുത്തി.
നിലവിലെ പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഡൽഹി എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി.
ഭാരത് ജോഡോ യാത്രയിൽ പ്രത്യേകം തയ്യാറാക്കിയ വോട്ടിങ് കേന്ദ്രത്തിലാണ് രാഹുൽ ഗാന്ധി വോട്ട് ചെയ്തത്.
24 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിൽ നിന്നുമല്ലാത്ത ഒരു കോൺഗ്രസ് പ്രസിഡന്റ് ആരാകുമെന്ന് നാളെ കഴിഞ്ഞ് ഒക്ടോബർ 19ന് പ്രഖ്യാപിക്കും
. വിവിധ പിസിസികളും മറ്റ് കേന്ദ്രങ്ങളിലിൽ നിന്നുമുള്ള ബാലറ്റുകൾ ഇന്ന് തന്നെ വിമാനമാർഗത്തിൽ ഡൽഹി എഐസിസി ആസ്ഥാനത്തെത്തിക്കും.