ലോകത്തെ ധനികരായ വ്യക്തികളുടെ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും എന്നും വാര്‍ത്ത പ്രാധാന്യം നേടുന്നവയാണ്.. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വകാര്യ ജീവിതം, വിവാഹ മോചനം, പ്രണയ ബന്ധങ്ങള്‍ എന്നിവയെ ക്കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് ഏറെ താത്പര്യമാണ്...
ഏറെ വര്‍ഷങ്ങള്‍ നീണ്ട വിവാഹജീവിതത്തിന് ശേഷം അടുത്തിടെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് വിവാഹ മോചിതനായത് അടുത്തിടെ വാര്‍ത്തയായിരുന്നു. 26 വര്‍ഷം ഒന്നിച്ചു ജീവിച്ചതിന് ശേഷമാണ് Amazon CEO Jeff Bezos വിവാഹ മോചനം നേടിയത്.
എന്നാല്‍, ലോകത്തിലെ മുന്‍ നിര ധനികരില്‍ ഒരാളും Tesla CEOയുമായ Elon Muskന്‍റെ ജീവിതവും പ്രണയ കഥയും വ്യത്യസ്തമല്ല,
Elon Muskന്‍റെ പ്രണയകഥയും സവിശേഷമാണ്. തന്‍റെ കാമുകി ഗ്രിംസുമായി (Grimes) ട്വീറ്ററിലൂടെയാണ് ആദ്യമായി പരിചയപ്പെടുന്നത്. രണ്ടുപേരും തമ്മിലുള്ള സംഭാഷണം ഒരു തമാശയെ ചൊല്ലിയാണ് ആരംഭിച്ചത്. ഇന്ന് Elon Muskന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി മാറിയിരിയ്ക്കുകയാണ് ഗ്രിംസ് ...
കഴിഞ്ഞ മൂന്ന് വർഷമായി എലോൺ മസ്‌കും ഗ്രിംസും ഒന്നിച്ചാണ്. ഒരു തമാശയെ ചുറ്റിപ്പറ്റി നടന്ന സംഭാഷണമാണ് ഇര്രുവരെയും ഒന്നിപ്പിച്ചത്. AIയുമായി ബന്ധപ്പെട്ട തമാശകള്‍ ഇരുവര്‍ക്കും ഇഷ്ടമാണ്.
Elon Muskന്‍റെ കാമുകി ഗ്രിംസിന്‍റെ യഥാർത്ഥ പേര് ക്ലെയർ എലിസ് ബൗച്ചർ എന്നാണ്. . കനേഡിയൻ സംഗീതജ്ഞ, ഗായിക, ഗാനരചയിതാവ്, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് ഗ്രിംസ്. ഗ്രിംസ് ഇതുവരെ 5 സ്റ്റുഡിയോ ആൽബങ്ങളും 11 സിംഗിൾസും 4 പ്രൊമോഷണൽ സിംഗിൾസും പുറത്തിറക്കിയിട്ടുണ്ട്.
2018ലാണ് ഇരുവരും ഒരുമിച്ച് പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇവരുടെ ആദ്യ കുട്ടിയുടെ പേര് X AE A-12 എന്നായിരുന്നു. അടുത്തിടെ കുട്ടിയുടെ പേരില്‍ വരുത്തിയ മാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. X AE A-12 എന്നത് റോമന്‍ ലിപിയില്‍ X AE A-Xii എന്നാക്കി മാറ്റുക യായിരുന്നു.
Elon Muskന്‍റെ ആദ്യ ഭാര്യ നേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസനാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 6 കുട്ടികള്‍ ഉണ്ട്. 2000 ൽ വിവാഹിതരായ ഇവര്‍ 2008 ൽ വിവാഹമോചനം നേടി.