Venus Transit 2023: ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Shukra Rashi Parivartan 2023: സമ്പത്ത്, അഭിവൃദ്ധി,ഭൗതിക സന്തോഷം, സൗന്ദര്യം, യൗവ്വനം, പ്രണയം, ശാരീരിക സന്തോഷം എന്നിവയുടെ കരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രൻ ഇടവം, തുലാം രാശികകരുടെ അധിപനാണ്. ശുക്രന്റെ സ്വാധീനത്തോടെ ആളുകൾക്ക് ഭൗതിക സന്തോഷം, ദാമ്പത്യ ജീവിതത്തിൽ സുഖവും പുരോഗതിയും ലഭിക്കുന്നു.
ജ്യോതിഷത്തിൽ പറയുന്നത് ശുക്രന്റെ രാശിമാറ്റം ചില രാശികളുടെ ഭാര്യം തെളിയിക്കുമെന്നാണ്. എന്നാൽ ചിലർക്ക് നിരാശയും ഉണ്ടാകും. ഇപ്പോഴിതാ ശുക്രൻ മാർച്ച് 12 ന് മേട രാശിയിൽ പ്രവേശിക്കും. ഈ സമയത്ത് ഈ 4 രാശിക്കാർക്ക് ഭാഗ്യോദയം ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം...
മേടം (Aries): ശുക്രന്റെ രാശിമാറ്റത്തോടെ മേട രാശിക്കാരുടെ വ്യക്തിത്വത്തിൽ നിരവധി പോസിറ്റീവ് മാറ്റങ്ങൾ വരും. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ധാരാളം സ്നേഹം ലഭിക്കും. നിങ്ങൾ ഈ സമയം ആഡംബര ഷോപ്പിംഗ് നടത്തിയേക്കാം. വിവാഹിതർക്ക് ജീവിത പങ്കാളിയോടുള്ള സ്നേഹം വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ ആലോചനകൾ വരും.
മീനം (Pisces): മീന രാശിക്കാർക്ക് ഈ സമയം സമൂഹത്തിൽ സ്വാധീനം വർദ്ധിപ്പിക്കും. ഇവരുടെ വ്യക്തിത്വം ആളുകളെ ആകർഷിക്കും. ധനനേട്ടമുണ്ടാകാനുള്ള നിങ്ങളുടെ പരിശ്രമം വിജയിക്കും എങ്കിലും ഭക്ഷണ സാധനങ്ങളിൽ നിങ്ങൾ പണം ചെലവഴിക്കും. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സിൽ നിക്ഷേപിക്കാൻ ഇത് നല്ല സമയമാണ്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം (Gemini): ശുക്രൻ സമ്പത്തിനേയും ശാരീരിക സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നു. അതിനാൽ ശുക്രന്റെ രാശിമാറ്റത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഭൗതിക ആനന്ദം ലഭിക്കും. ഇറക്കുമതി-കയറ്റുമതി ബിസിനസ്സിൽ ഏർപ്പെടുന്ന ആളുകൾ അവരുടെ വിദേശ കോൺടാക്റ്റുകളിലൂടെ ഒരു വലിയ നേട്ടമുണ്ടാക്കും. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത ലഭിക്കും. ഈ സമയം പ്രണയിതാക്കൾക്ക് വളരെ നല്ലതാണ്.
തുലാം (Libra): ശുക്രന്റെ രാശിമാറ്റത്തിലൂടെ അവിവാഹിതരായവർക്ക് വിവാഹ ആലോചനകൾ വരും. വിവാഹിതരായവർക്ക് ഈ സമയം വളരെ നല്ലതാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും പങ്കാളിയുടെ പിന്തുണ കൂടെയുണ്ടാകും. സ്വയം മികച്ചതാകാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ വ്യക്തിത്വം ശ്രദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)