LinkedIn Data Leak : ലിങ്ക്ഡ് ഇൻ ഡാറ്റാബേസിൽ നിന്ന് 500 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നു

1 /4

സോഷ്യൽ നെറ്റ് വർക്കിങ് സേവനമായ ലിങ്ക്ഡ് ഇൻ-ൽ നിന്നും 50 കോടി ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് വെളിപ്പെടുത്തൽ. സൈബർ ന്യൂസ് എന്ന വെബ്സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്

2 /4

യൂസർമാരുടെ വ്യക്തിഗത വിവരങ്ങളക്കം ഡാർക്ക് വെബ്ബിലുൾപ്പടെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. എന്നാൽ ലിങ്ക്ഡ് ഇൻ ഡാറ്റാ ചോർച്ച നിഷേധിച്ചു.

3 /4

പ്രൈവറ്റ് വ്യൂ ഉള്ള അക്കൌണ്ടുകളടെ  വിവരങ്ങൾ ഡേറ്റാ ലീക്കിൽ ഉൾപ്പെട്ടിട്ടില്ലെന്നും. പബ്ലിക്ക് വ്യൂ ഉള്ള അക്കൌണ്ടുകളാണ് പ്രശ്നത്തിൽപ്പെട്ടതെന്നുമാണ് വിഷയത്തിലുള്ള ലിങ്ക്ഡ് ഇൻൻറെ പ്രതികരണം. ഇന്ത്യൻ യൂസർമാർമാത്രം ആറ് കോടിയെന്നാണ്  2020ലെ ലിങ്ക്ഡ് ഇൻ കണക്ക്.

4 /4

കാലിഫോർണിയ ആസ്ഥാമായുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമാണ് ലിങ്ക്ഡ് ഇൻ. തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ളതായാണിത്. മൈക്രോസോഫ്റ്റിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണിത്. 706 ദശലക്ഷം രജിസ്റ്റർ ചെയ്ത അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ഉണ്ടായിരുന്നു. 

You May Like

Sponsored by Taboola