Masaba Gupta Wedding: കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ ഫാഷന്‍ ഡിസൈനര്‍ മസബ ഗുപ്ത വിവാഹിതയായി നടന് സത്യദീപ് മിശ്രയാണ് വരന്.
മകള്‍ മാസബയുടെ വിവാഹത്തില്‍ പിതാവ് വിവിയൻ റിച്ചാർഡ്സും പങ്കെടുത്തിരുന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ അമ്മ നീന ഗുപ്തയുടെ ഭര്‍ത്താവ് വിവേക് മെഹ്റയും പങ്കെടുത്തിരുന്നു.
ജനുവരി 27 ന് രാവിലെ നടന്ന ലളിതമായ വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ മസബ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് മാസബയ്ക്ക് അഭിനന്ദനം അറിയിച്ച് എത്തിയത്.
ഡിസൈനർ മസബ അവളുടെ മാതാപിതാക്കളായ വിവിയൻ റിച്ചാർഡ്സ്, നീന ഗുപ്ത എന്നിവരുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
താന്‍ വിവാഹിതയാവുന്നതായി അടുത്തിടെയാണ് ഡിസൈനര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വലിയ ആഘോഷങ്ങള്‍ ഇല്ല എന്നും വിവാഹം ലളിതമായ ചടങ്ങായിരിയ്ക്കും എന്നും മസബ അറിയിച്ചിരുന്നു.
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജോസഫ് രാധിക ക്ലിക്കുചെയ്ത വിവാഹ ഫോട്ടോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവിടെ നിന്നുള്ളതെല്ലാം ബോണസ് മാത്രം എന്നാണ് മസബ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്കിയിരിയ്ക്കുന്നത്...
“ആദ്യമായി - എന്റെ ജീവിതം മുഴുവൻ ഒരുമിച്ച് വന്നു. ഇത് ഞങ്ങളാണ്. എന്റെ മനോഹരമായ മിശ്ര കുടുംബം, ഇവിടെ നിന്നുള്ളതെല്ലാം ബോണസ് മാത്രമാണ് .” മസബ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്കി.
വിവാഹത്തിന് മസബ സ്വന്തം ബ്രാന്‍ഡ് ആയ "ഹൗസ് ഓഫ് മസാബ" യിൽ നിന്നുള്ള പിങ്ക് നിറത്തിലുള്ള അടിപൊളി ലെഹങ്കയാണ് ധരിച്ചിരുന്നത്. സിംപിള്‍ ലുക്കില്‍ മസബ ഏറെ മനോഹരിയായി കാണപ്പെട്ടു.