മെഗാസ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻ്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ Wayfarer Films ആണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും.
മമ്മൂട്ടിയാണ് ചിത്രത്തിന്റെ Switch On കർമ്മം നിർവഹിച്ചത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിത സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദാണ് പുഴുവിന് കഥ ഒരുക്കുന്നത്. ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
ചിങ്ങം ഒന്നിനാണ് പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചത്. Mammootty, Parvathy എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പേരന്പ്, കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വറാണ്.
പൂജ ചടങ്ങിന് സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂക്കയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. Bahubali, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
അന്താരാഷ്ട്ര വനിത ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്. വനിതാദിനാശംസകൾ എന്നു പറഞ്ഞുകൊണ്ട് മമ്മൂട്ടി ചിത്രത്തിന്റെ First Look Poster പങ്കുവച്ചിരുന്നു. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇത് ആദ്യമായാണ് മമ്മൂട്ടിയും പാർവതി തിരുവോത്തും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.