Mammootty - Gautam Menon: ​മമ്മൂട്ടിയെ നായകനാക്കി ​ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം - ചിത്രങ്ങൾ

​ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന് തുടക്കമായി. മമ്മൂട്ടിയെ നായകനാക്കിയാണ് ​ഗൗതം മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 

 

മമ്മൂട്ടിയും ​ഗോകുൽ സുരേഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

1 /7

നയൻതാരയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.   

2 /7

ഇന്നലെ, ജൂലൈ 11ന് ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചിയിലാണ് പൂജ ചടങ്ങുകൾ നടന്നത്.   

3 /7

മമ്മൂട്ടി, ​ഗൗതം വാസുദേവ് മേനോൻ, ​ഗോകുൽ സുരേഷ്, ലെന, രമേഷ് പിഷാരടി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.  

4 /7

സിനിമയുടെ ചിത്രീകരണവും തുടങ്ങി.   

5 /7

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വിജി വെങ്കടേഷും ചിത്രത്തിൽ മുഖ്യ വേഷം ചെയ്യുന്നുണ്ട്.   

6 /7

അതേസമയം ചിത്രത്തിന് പേരിട്ടിട്ടില്ല.   

7 /7

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. 

You May Like

Sponsored by Taboola