Mahatma Gandhi Death Anniversary: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികമാണ്. ഈ അവസരത്തിൽ മഹാത്മാഗാന്ധിയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ ഉപദേശത്തേയും അടിസ്ഥാനമാക്കിയുള്ള സിനിമകളുടെ ഒരു പട്ടിക ഇവിടെ കാണാം. മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ ഓരോ കോണും മനസിലാക്കാൻ തീർച്ചയായും ഈ സിനിമകൾ കാണുക.
അനിൽ കപൂറിന്റെ ഈ ചിത്രം ഗാന്ധി, മൈ ഫാദർ എന്ന ചിത്രത്തിൽ ഗാന്ധിജിയുടെ കഥാപാത്രം ദർശൻ ജാരിവാലയും മകൻ ഹരിലാൽ ഗാന്ധിയായി അക്ഷയ് ഖന്നയുമാണ് അഭിനയിച്ചത്. മഹാത്മാഗാന്ധി ഒരു നല്ല പിതാവല്ലെന്ന് ഹരിലാൽ എങ്ങനെ കരുതുന്നുവെന്ന് ചിത്രത്തിൽ കാണിച്ചിരിക്കുന്നു. സിനിമയ്ക്ക് ഒരു മിക്സ് പ്രതികരണമാണ് ലഭിച്ചത്. ഇതിനുപുറമെ ചിത്രത്തിന് ദേശീയ അവാർഡും ലഭിച്ചു. ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂർ ആണ്.
Karim Traidia യുടെ ഹോളിവുഡ് ചിത്രം 'ഗാന്ധി: ദി കോൺസ്പിറസി'. അൾജീരിയൻ സംവിധായകൻ കരീം ട്രാഡിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡ് അഭിനേതാക്കൾ ഉണ്ട്. ബോളിവുഡ് താരങ്ങളായ ഓംപുരി, രജിത് കപൂർ, ഗോവിന്ദ് നംദേവ്, രാജ്പാൽ യാദവ്, അവതാർ ഗിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഇന്ത്യ വിഭജനം മുതൽ ഗാന്ധിജിയുടെ വധം വരെയുള്ള സംഭവങ്ങൾ ഈ ചിത്രത്തിൽ കാണിക്കുന്നു. ചിത്രത്തിൽ ഗാന്ധിയുടെ വേഷം നടനും, നിർമ്മാതാവും, എഴുത്തുകാരനുമായ ജീസസ് സാൻസ് ആണ് നിർവഹിച്ചത്.
ഗാന്ധിയേയും അദ്ദേഹത്തിന്റെ ചിന്തകളേയും അടിസ്ഥാനമാക്കി നിർമ്മിച്ച നിരവധി ചിത്രങ്ങളുണ്ട്. ഇതിൽ ഒന്നാണ് കമൽ ഹാസന്റെ 'ഹേ റാം' (Hey Ram)2000 ൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ ഗാന്ധിജിയായി നസറുദ്ദീൻ ഷാ അഭിനയിച്ചു. കമൽ ഹാസൻ ഈ ചിത്രത്തിന്റെ കഥ എഴുതി. ഇതിനൊപ്പം അദ്ദേഹം ഈ സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഭജനത്തിനുശേഷം രാജ്യത്ത് വ്യാപിച്ച അശാന്തിയുടെയും ഗാന്ധിജിയുടെ കൊലപാതകത്തിന്റെയും കഥയാണ് ഇതിൽ കാണിച്ചത്, കമലിനും നസീറിനും പുറമെ, ഷാരൂഖ് ഖാൻ, അതുൽ കുൽക്കർണി, റാണി മുഖർജി, ഗിരീഷ് കർണാട്, ഓംപുരി തുടങ്ങിയ മികച്ച അഭിനേതാക്കളും ഈ ചിത്രത്തിലുണ്ടായിരുന്നു.
മഹാത്മാഗാന്ധിയെക്കുറിച്ച് (Mahatma Gandhi)1954 ൽ പുറത്തിറങ്ങിയ 'ജാഗ്രതി' എന്ന സിനിമയെ മറക്കാനാവില്ല. ഇതിലെ ഗാനം 'സബർമതി കെ സന്ത് തൂനെ കർ ദിയാ കമാൽ' എന്ന ഗാനം വളരെ ജനപ്രിയമാണ്. ആശാ ഭോസ്‌ലെ ആണ് ഇത് ആലപിച്ചത്.
ലഗെ രഹോ മൂന്നാഭായി 'ബാപ്പുവി'ന്റെ ഏറ്റവും മനോഹരമായ കഥാപാത്രം 'ലഗെ രഹോ മുന്നാ ഭായി'യിൽ (Lage Raho Munna Bhai) കാണിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഉപദേശത്തെ ഈ സിനിമയിൽ ഒരു കോമിക്ക് രീതിയിൽ അവതരിപ്പിച്ചത്. ഈ ചിത്രം ഇന്ത്യയെപ്പോലെ തന്നെ യുഎസിലുമുള്ള നിരവധി അഹിംസാ പ്രസ്ഥാനങ്ങൾക്കും പ്രചോദനമായിരുന്നു.
റിച്ചാർഡ് ആറ്റൻബറോ (Richard Attenborough) സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. ആംഗ്ലോ-ഇന്ത്യൻ പ്രോജക്റ്റായി നിർമ്മിച്ച ഈ ചിത്രത്തിൽ ഹോളിവുഡ് താരം ബെൻ കിംഗ്സ്ലി മഹാത്മാഗാന്ധിയുടെ വേഷത്തിൽ അഭിനയിച്ചു. അമ്രിഷ് പുരി, ഓം പുരി, രോഹിണി ഹത്തൻഗാനി, രജിത് കപൂർ തുടങ്ങിയ നിരവധി വലിയ അഭിനേതാക്കൾ ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. എട്ട് ഓസ്കാർ പുരസ്കാരങ്ങളും BAFTA, ഗ്രാമി, ഗോൾഡൻ ഗ്ലോബ്, ഗോൾഡൻ ഗിൽഡ് എന്നിവയുൾപ്പെടെ 26 അവാർഡുകളും ഈ ചിത്രം നേടി.
2005 ൽ 'മേനെ ഗാന്ധി കോ നഹി മാര' (Maine Gandhi Ko Nahin Mara)ചിത്രം പുറത്തിറങ്ങി. ഇതിൽ അനുപം ഖേർ, Urmila Matondkar, രജത് കപൂർ, ബോമൻ ഇറാനി, വഹീദ റഹ്മാൻ, പ്രേം ചോപ്ര എന്നിവരാണ് അഭിനയിച്ചത്. ഗാന്ധിയെ കൊന്നത് താനാണെന്ന് സമ്മതിക്കുന്ന ഉത്തം ചൗധരി എന്ന കഥാപാത്രത്തെയാണ് അനുപം ഖേർ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ മകളെ ഉർമിത മൺഡോത്കർ അവതരിപ്പിച്ചു.
ശ്യാം ബെനഗലിന്റെ ഈ സിനിമ (The Making of the Mahatma) ചിത്രത്തിൽ രജിത് കപൂർ മഹാത്മാഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിന് മികച്ച നടനുള്ള സിൽവർ ലോട്ടസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധി എങ്ങനെയാണ് മഹാത്മാവായി മാറിയതെന്ന് ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ബ്രിട്ടനിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമുള്ള അവരുടെ യാത്ര എങ്ങനെയായിരുന്നു എന്നതാണ് കഥയുടെ കാതൽ.