Lunar Eclipse 2023: ചന്ദ്രഗ്രഹണം മെയ്‌ 5 ന്, ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കുക

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. എങ്കിലും അവയ്ക്ക്  ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്.   ജ്യോതിശാസ്ത്ര സംഭവങ്ങളുടെ കാര്യത്തിൽ 2023 വളരെ പ്രധാനമാണ്. 2023-ൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും സംഭവിക്കുന്നു. ഈ ഗ്രഹണങ്ങൾക്ക് മതപരവും ജ്യോതിഷപരവുമായ വലിയ പ്രാധാന്യമുണ്ട്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇതിനോടകം സംഭവിച്ചുകഴിഞ്ഞു. അതായത്, ഏപ്രില്‍ 20നായിരുന്നു ഇത്.  

Chandra Grahan 2023: സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രധാനപ്പെട്ട രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. എങ്കിലും അവയ്ക്ക്  ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്.   ജ്യോതിശാസ്ത്ര സംഭവങ്ങളുടെ കാര്യത്തിൽ 2023 വളരെ പ്രധാനമാണ്. 2023-ൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും സംഭവിക്കുന്നു. ഈ ഗ്രഹണങ്ങൾക്ക് മതപരവും ജ്യോതിഷപരവുമായ വലിയ പ്രാധാന്യമുണ്ട്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇതിനോടകം സംഭവിച്ചുകഴിഞ്ഞു. അതായത്, ഏപ്രില്‍ 20നായിരുന്നു ഇത്.  

1 /5

2 /5

മേടം രാശി (Aries Zodiac Sign)  ജ്യോതിഷം പറയുന്നതനുസരിച്ച്, ചന്ദ്രഗ്രഹണത്തിന്‍റെ സമയത്ത് മേടം രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാത്രമല്ല, ഈ കാലയളവിൽ ഈ രാശിക്കാര്‍ പല തെറ്റായ തീരുമാനങ്ങളും എടുക്കാം, അതിന്‍റെ ഫലം വ്യക്തിയുടെ സാമ്പത്തിക അവസ്ഥയെ സാരമായി ബാധിക്കും. ഈ  രാശിക്കാരുടെ മനസ് അസ്വസ്ഥമായി തുടരുകയും വ്യക്തി നിയമപരമായ നൂലാമാലകളില്‍ പെടാനുള്ള  സാധ്യത വർദ്ധിക്കുകയും ചെയ്യും.

3 /5

ഇടവം രാശി (Taurus Zodiac Sign)  ഇടവം രാശിക്കാർക്ക് ചന്ദ്രഗ്രഹണ സമയം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. ചന്ദ്രഗ്രഹണ സമയത്ത് ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. വാക്കുതര്‍ക്കം ഉണ്ടാകാം. ഇത് മാത്രമല്ല, കുടുംബത്തിൽ അകൽച്ചയുടെ സാഹചര്യം ഉടലെടുക്കാം, ഇത് ഈ രാശിക്കാരുടെ ജീവിതത്തില്‍ നിന്ന് സന്തോഷവും സമാധാനവും കവര്‍ന്നെടുക്കാനും ഇടയുണ്ട്. 

4 /5

കര്‍ക്കിടകം രാശി (Cancer Zodiac Sign) ജ്യോതിഷ പ്രകാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമല്ല. ചന്ദ്ര ഗ്രഹണത്തിന്‍റെ ദോഷഫലം ഈ രാശിക്കാരിലും പ്രകടമാവും. ആരോഗ്യപരമായ പ്രശ്നങ്ങൾ വ്യക്തിയുടെ ജീവിതത്തെ ബാധിക്കും. തൊഴിൽ മേഖലയിലും പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാം. ഗ്രഹണ സമയത്ത് ശിവനെ ആരാധിക്കുന്നത് ഗുണം ചെയ്യും.

5 /5

ചിങ്ങം രാശി (Leo  Zodiac Sign) ചിങ്ങം രാശിക്കാർക്കും ഗ്രഹണം ദോഷഫലങ്ങൾ കൊണ്ടുവരാൻ പോകുന്നു. ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം അശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത്, പലര്‍ക്കും ചില മോശം വിവരങ്ങൾ ലഭിച്ചേക്കാം. ഈ സമയത്ത് കുടുംബത്തെ പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola