Lunar Eclipse 2023: ഈ വർഷത്തെ ആദ്യത്തെ ചന്ദ്ര​ഗ്രഹണം എപ്പോൾ? ഇന്ത്യയിൽ ദൃശ്യമാകുമോ?

Chandra Grahan 2023: ഈ വർഷം നാല് ​ഗ്രഹണമാണ് സംഭവിക്കുന്നത്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. അതുപോലെ 2023ൽ ചന്ദ്ര​ഗ്രഹണവും സംഭവിക്കും. ഗ്രഹണം കാണുന്നത് നല്ലതല്ലെന്നാണ് പറയുന്നത്. 2023ലെ ആദ്യ ചന്ദ്രഗ്രഹണം എപ്പോൾ സംഭവിക്കുമെന്നും അത് ഇന്ത്യയിൽ ദൃശ്യമാകുമോ ഇല്ലയോ എന്നും നോക്കാം. 

 

1 /3

ചന്ദ്രഗ്രഹണം എപ്പോൾ? - ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 വെള്ളിയാഴ്ച രാത്രി 8.45 ന് സംഭവിക്കും. ബുദ്ധ പൂർണിമയും ഈ ദിവസമാണ്. ഈ ഗ്രഹണം 4 മണിക്കൂറും 15 മിനിറ്റും നീണ്ടുനിൽക്കും.   

2 /3

എവിടെയാണ് കാണുന്നത്? - ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക, അറ്റ്ലാന്റിക്, ഏഷ്യയുടെ ചില ഭാഗങ്ങൾ, തെക്കൻ, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. അതേസമയം ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.  

3 /3

രണ്ടാമത്തെ ചന്ദ്രഗ്രഹണം എപ്പോൾ? - 2023 ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഒക്ടോബർ 28ന് സംഭവിക്കും. ഈ വർഷത്തിലെ അവസാന ഗ്രഹണമായിരിക്കും ഈ ചന്ദ്രഗ്രഹണം. യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, കിഴക്കൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാൻ കഴിയും. 

You May Like

Sponsored by Taboola