Super Moon 2021: ഈ വര്‍ഷത്തെ ആദ്യ ആകാശ വിസ്മയ ചിത്രങ്ങള്‍ കാണാം


ആറു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പര്‍മൂണും പൂര്‍ണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച്‌ വരുന്നത്.

1 /5

ആറു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പര്‍മൂണും പൂര്‍ണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച്‌ വരുന്നത്.   ആകാശ വിസ്മയം കാണുവാന്‍  വാന നിരീക്ഷകര്‍ ഏറെ ആകാംഷയോടെയാണ്  കാത്തിരുന്നത്..   

2 /5

പസഫിക് സമുദ്രം, ആസ്‌ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം, ഏഷ്യയുടെ കിഴക്കന്‍ തീരം എന്നിവിടങ്ങളിലാണ് ഗ്രഹണം വ്യക്തമായി കാണാന്‍ സാധിച്ചത്.  

3 /5

എന്താണ് സൂപ്പര്‍ മൂണ്‍ (Super Moon)? ഭൂമിക്ക്​ സമാനമായി നിശ്ചിത രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ്​ ചന്ദ്രന്‍. ചന്ദ്ര​ന്‍റെ സഞ്ചാര പാത ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുന്ന  അവസരത്തില്‍  പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാകുന്നതാണ്​ സൂപ്പര്‍ മൂണ്‍.  സാധാരണയില്‍ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലുമാണ്​ സൂപ്പര്‍ മൂണ്‍ സമയത്ത്​ ചന്ദ്രന്‍ കാണപ്പെടുക.  ഈ അവസരത്തില്‍  പൂര്‍ണ്ണ ചന്ദ്രനെ  ഏറ്റവും മനോഹരമായും വ്യക്തമായും കാണുവാന്‍ സാധിക്കും.

4 /5

എന്താണ്  ബ്ലഡ്‌ മൂണ്‍ (Blood Moon)? സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍  വരുമ്പോഴാണ്  ചന്ദ്രഗ്രഹണം സംഭവിക്കുക. ഗ്രഹണ സമയത്ത് ചന്ദ്രനിലേക്ക് വളരെ നേർത്ത രീതിയിൽ പ്രകാശം പതിക്കുകയും അത് ചുവന്ന നിറമുള്ളതായി തോന്നിക്കുകയും ചെയ്യും.  ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍  ചന്ദ്രന്‍ ഓറഞ്ച്​ കലര്‍ന്ന ചുവന്ന നിറത്തില്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന കാഴ്​ചയാണ് ഈ സമയത്തു കാണാന്‍ കഴിയുക. ഇതിനെയാണ് ബ്ലഡ്‌ മൂണ്‍ എന്ന്​ വിളിക്കുന്നത്​.

5 /5

ഈ വര്‍ഷത്തെ ഏക പൂര്‍ണ ചന്ദ്ര ഗ്രഹണമാണ് ഇത്.  2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പൂര്‍ണ ചന്ദ്ര ഗ്രഹണം ഉണ്ടാവുന്നത്. 

You May Like

Sponsored by Taboola