Sree Padmanabha Swami Idol : എട്ടിഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുണ്ട് തങ്ക വിഗ്രഹത്തിന്
വിഗ്രഹം പൂർണമായും സ്വര്‍ണത്തിലും വജ്രത്തിലുമായാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്
പത്മനാഭസ്വാമിയുടെ തങ്ക വിഗ്രഹത്തിന് എട്ടിഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുണ്ട്. ഈ അത്യപൂർവ്വ തങ്ക വിഗ്രഹം നിർമ്മിക്കാൻ 2.8 കിലോ സ്വർണവും വജ്രവുമാണ് ഉപയോഗിച്ചിരിക്കുന്നത്
64 പേർ ചേർന്ന് ദിവസേന 18 മണിക്കൂർ കൊണ്ട് 75 ദിവസമെടുത്താണ് പത്മനാസ്വാമിയുടെ വിഗ്രഹം പൂർത്തിയാക്കിയത്. 500 ക്യാരറ്റിന്റെ 75,089 വജ്ര കല്ലുകൾ വിഗ്രഹത്തിൽ കാണാം. ഈ വജ്രക്കല്ലുകളിൽ റൂബിയും എമറാൾഡും ഉൾപ്പെടെ 3355 മൂല്യമേറിയ വജ്രക്കല്ലുകളുമുണ്ട് എന്നതും പ്രത്യേകതയാണ്.
പ്രമുഖ ജുവലറി ഗ്രൂപ്പായ ഭീമയാണ് ഈ തങ്ക വിഗ്രഹം നിർമിച്ചിരിക്കുന്നത്. രാജകുടുംബാംഗങ്ങളെ കണ്ട് അനുമതി വാങ്ങിയ ശേഷമാണ് തങ്കവിഗ്രഹം നിർമ്മിച്ചത്.
ഭീമ ഗ്രൂപ്പിന്റെ തിരുവനന്തപുരം ഓവർബ്രിഡ്ജിലുള്ള ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ള വിഗ്രഹം വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റു ഷോറൂമുകളിലും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും