Empuraan Update: എമ്പുരാന് തുടക്കമായി..!! ഇനി ഖുറേഷി എബ്രഹാമിനായുള്ള കാത്തിരിപ്പ്

ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായെത്തുന്ന എമ്പുരാന് തുടക്കമായി. ചിത്രീകരണം തുടങ്ങിയതായി സിനിമയുടെ സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ ഉൽപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

1 /10

ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.

2 /10

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

3 /10

മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

4 /10

2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

5 /10

എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു.

6 /10

എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

7 /10

മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും.

8 /10

ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും.

9 /10

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ.

10 /10

ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

You May Like

Sponsored by Taboola