Govardhan Puja 2024: ​ഗോവർദ്ധന പൂജയിൽ കൃഷ്ണ ചാലിസ പാരായണം ചെയ്യുന്നത് ഭ​ഗവാൻ കൃഷ്ണനെ പ്രീതിപ്പെടുത്തും

ഗോവർദ്ധന പൂജയിൽ കൃഷ്ണ ചാലിസ പാരായണം ചെയ്യുന്നത് ശ്രീകൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്തുമെന്നും അദ്ദേഹം ഭക്തർക്ക് അനുഗ്രഹം ചൊരിയുമെന്നുമാണ് വിശ്വാസം.

  • Nov 01, 2024, 19:00 PM IST
1 /5

ഈ വർഷം നവംബർ രണ്ടിനാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്. ഈ ദിവസം ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നത് ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകുമെന്നാണ് വിശ്വാസം.

2 /5

വൃന്ദാവന നിവാസികളെ ഇന്ദ്രൻറെ കോപത്തിൽ നിന്ന് രക്ഷിക്കാൻ ശ്രീകൃഷ്ണൻ ഗോവർദ്ധന കുന്ന് ഉയർത്തിയതിൻറെ ഓർമ്മയിലാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്.

3 /5

കാർത്തിക മാസത്തിലാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്. കൃഷ്ണനും ഭക്തരും തമ്മിലുള്ള സ്ഥായിയായ സ്നേഹത്തിൻറെ പ്രതീകമായാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്.

4 /5

ഗോവർദ്ധനപൂജയിൽ ഭഗവാൻ കൃഷ്ണൻ ഗോവർദ്ധന കുന്ന് ഉയർത്തുന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ വച്ച് ഈ വിഗ്രഹത്തിൽ ആരതി നടത്തുന്നു. ഈ ദിവസം കൃഷ്ണഭഗവാന് പൂജയും ആരതിയും ചെയ്യുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

5 /5

ഗോവർദ്ധന പൂജയിൽ കൃഷ്ണ ചാലിസ പാരായണം ചെയ്യുന്നത് ഭഗവാനെ പ്രീതിപ്പെടുത്തുമെന്നും ഭക്തർക്ക് അനുഗ്രഹം ചൊരിയുമെന്നുമാണ് വിശ്വാസം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola