ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ആന്റി ഓക്സിഡന്റുകളും ധാതുക്കളും നൽകാനും ഹൃദയസംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിന് സാധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റുകളിലെ കൊക്കോ ഫ്ലേവനോളുകളാണ് അതിന്റെ മിക്ക ആരോഗ്യ ഗുണങ്ങൾക്കും കാരണം.
Dark chocolate side effects: ഡാർക്ക് ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുമ്പോഴും കഴിക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അടുത്തിടെ അമേരിക്കൻ ബ്രാൻഡായ ഹെർഷിയുടെ ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹങ്ങളുടെ അപകടകരമായ അളവുകളുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. നോക്കാം ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഡാർക്ക് വശങ്ങൾ : വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 28 തരം ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ അർസെനിക്, കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവയുടെ അളവ് അത്ര നല്ലതല്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. consumerreport.org യുടെ വാർത്താ ലേഖനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയ്ക്കെടുത്ത 28 എണ്ണത്തിൽ അഞ്ച് എണ്ണത്തിലും കാഡ്മിയം, ലെഡ് എന്നിവയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.
ലോഹങ്ങളുടെ അളവ് : ലോഹങ്ങലുടെ ഉയർന്ന അളവ് അപകടകരമാണ്. അവ ഫീറ്റസിന്റെ വികസന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ ഗർഭിണികൾ ഒരുകാരണ വശാലും ഇത് കഴിക്കരുത്. ചെറിയ കുട്ടികൾക്കും സുരക്ഷിതമല്ല. കാഡ്മിയത്തിന്റെ ഉയർന്ന അളവ് വൃക്ക രോഗങ്ങൾക്കും കാരണമാകുന്നു.
ഹൈപ്പർടെൻഷൻ : മുതിർന്നവരിൽ ഡാർക്ക് ചോക്ലേറ്റിൻറെ അമിത ഉപയോഗം ഹൈപ്പർടെൻഷനും പ്രതിരോധശേഷി കുറയുന്നതിനും വൃക്കരോഗങ്ങൾക്കും കാരണമാകും. ഡാർക്ക് ചോക്ലേറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന കൊക്കോ ബീൻസുകൾ ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണെങ്കിലും ദൗർഭാഗ്യവശാൽ ഇവയിൽ സാന്ദ്രത കൂടുതലുള്ള ലോഹങ്ങളുമുണ്ട്. ഇതാണ് ഹൈപ്പർടെൻഷനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നത്.
രാസവസ്തുക്കൾ : രാസവസ്തുക്കൾ കലർന്ന ആഹാര പദാർത്ഥങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ആഹാരങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്. കാഡ്മിയം അടക്കമുള്ളവയുടെ അളവ് കുഞ്ഞ ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക : ഡാർക്ക് ചോക്കലേറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇവ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ചെറിയ കുട്ടികളും ഗർഭിണികളും പൂർണ്ണമായും ഒഴിവാക്കണം. ഇത് മസ്തിഷ്ക വികാസത്തിനേയും ഐക്യുവിനേയും ബാധിക്കുന്നു.