Kiran Bedi:ഇന്ത്യൻ പോലീസ് സർവ്വീസിന്റെ മുഖഛായ മാറ്റിയ പോലീസ് ഉദ്യോ​ഗസ്ഥ, അലങ്കരിച്ച പദവികളില്ലെല്ലാം ധീരയായി നില കൊണ്ടയാൾ

1 /4

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ്‌‍ കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു അവർ. മാഗ്സസെ അവാർഡ് ജേതാവാണ്‌.

2 /4

1970 ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ അധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1972ൽ ഭാരതത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിത എന്ന സ്ഥാനം കരസ്ഥമാക്കി. വേറിട്ടു നില്കാനുള്ള തന്റെ ആഗ്രഹം കൊണ്ടാണ് അവർ പോലീസ് സേനയിൽ ചേർന്നത്‌. 

3 /4

2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത സർക്കാർ അവരെ ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ്‌ ഡെവലപ്പ്മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കികൊടുത്തു.

4 /4

2016 മേയ് മാസത്തിൽ കിരൺ ബേദി പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായി സ്ഥാനമേറ്റെടുത്തു.പുതുച്ചേരിയിൽ സജീവമായി ഇറങ്ങി നടന്നിരുന്ന മറ്റൊരു ​ഗവർണർ ഉണ്ടായിരിക്കില്ല

You May Like

Sponsored by Taboola