വീണ്ടും വൈറലായി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ ഗംഭീര അഭിപ്രായം, ചിത്രങ്ങൾ കാണാം

കോവിഡ് സാഹചര്യങ്ങൾ മാറി ജനജീവിതം പതിയെ പഴയ രീതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി കാലത്ത് എങ്ങനെ വളരെ ചുരുക്കം ചില ആളുകളെ ഉൾക്കൊളിച്ച് കൊണ്ട് ചടങ്ങുകൾ നടത്താമെന്ന് മലയാളികൾ പഠിച്ചു. 

 

1 /7

വിവാഹ ചടങ്ങുകൾ അധികം ആഡംബരം ഇല്ലാതെ വളരെ മിതമായ രീതിയിൽ ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലരും നടത്തിയത്. 

2 /7

അതുകൊണ്ട് തന്നെ വെഡിങ് ഫോട്ടോഗ്രാഫി ടീമുകൾക്ക് വലിയ രീതിയിലുള്ള ഫോട്ടോഗ്രാഫി കഴിവുകൾ ഒന്നും പുറത്തെടുക്കേണ്ട വന്നിട്ടുമില്ല. ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്.

3 /7

ചിലത് പഴയതും ചിലത് ഈ കോവിഡ് സാഹചര്യങ്ങളിൽ ചെയ്ത വെഡിങ് ഫോട്ടോഷൂട്ടുകളുമാണ് വൈറലാകുന്നത്.  

4 /7

ലോക്ക് ഡൗണിനൊക്കെ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വെഡിങ് ഫോട്ടോഷൂട്ടുണ്ടായിരുന്നു. പുതപ്പിനുള്ളിൽ മുന്നാറിലെ തേയില തോട്ടത്തിൽ വച്ച് എടുത്ത ഒരു വിവാദ ഷൂട്ട്. 

5 /7

അതിന് പിന്നിൽ പ്രവർത്തിച്ച വെഡിങ് സ്റ്റോറീസ് എന്ന ഫോട്ടോഗ്രാഫി കമ്പനിയുടെ പുതിയ വർക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.

6 /7

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അടുത്തുള്ള റൈൻ ഫോറസ്റ്റ് റിസോർട്ടിൽ വച്ചെടുത്ത ഒരു വെഡിങ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ എങ്ങും വൈറലാവുന്നത്.   

7 /7

ഒരു പക്ഷേ ഇങ്ങനെയൊരു വെഡിങ് ഫോട്ടോഷൂട്ട് മലയാളികൾ കണ്ടിട്ടുണ്ടാവില്ല. സിനിമയിൽ കാണുന്നത് പോലെ ലിപ് ലോക്ക് സീനുകൾ ഉൾക്കൊളിച്ചുകൊണ്ടാണ് ഈ വെഡിങ് ഷൂട്ട് എടുത്തിരിക്കുന്നത്. ബാത്ത് ടബിനുള്ളിൽ വച്ചാണ് ചില ചിത്രങ്ങൾ എടുത്തിരിക്കുന്നത്

You May Like

Sponsored by Taboola