Kerala Heavy rain: തോരാതെ മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദുരിതം

സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും ജാ​ഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിനിടെ പല സ്ഥലങ്ങളിലും മരം കടപുഴകി വീഴുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

1 /6

ആലപ്പുഴ എ​ട​ത്വയിൽ ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് ര​ണ്ടാംകൃ​ഷി വെ​ള്ള​ത്തി​ല്‍ മു​ങ്ങി. എ​ട​ത്വ കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ ദേ​വസ്വം വ​ര​മ്പി​ന​കം പാ​ട​ശേ​ഖ​ര​ത്തെ ര​ണ്ടാം കൃ​ഷി​യാ​ണ് കൊ​യ്യാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ​ മ​ഴ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. പാ​ട്ട​ക​ര്‍​ഷ​ക​രാ​ണ് ഏ​റെ​യും ക്യ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ല്‍ പ​ര​ക്കെ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

2 /6

ചാവക്കാട് ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണത്തല പരപ്പിൽ താഴം പൂവശ്ശേരി വീട്ടിൽ ഐസിവിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.

3 /6

വീടിന്റെ മേൽക്കൂര ഭാഗവും അടുക്കളയുടെ ഭാഗവും തകർന്നു. വീട് പൂർണ്ണമായും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. താൽക്കാലികമായി ഈ കുടുംബത്തെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

4 /6

സംസ്ഥാനപാതയിൽ വാമനപുരം കീഴായിക്കോണം ആയിരവില്ലി ക്ഷേത്രത്തിനു സമീപം മരം റോഡിലേക്ക് കടപുഴകി വീണു.

5 /6

കോട്ടയം പൊൻകുന്നത്ത് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പൊൻകുന്നം ഗവ. ഹയർസെക്കണ്ടറി സ്കൂൾ വളപ്പിലെ കൂറ്റൻ മരമാണ് ഒടിഞ്ഞ് വീണത്. തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ച് മാറ്റിയത്.

6 /6

രണ്ട് ദിവസമായി പൊൻകുന്നം മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റാണ് മരം ഒടിഞ്ഞ് വീഴാൻ കാരണം.

You May Like

Sponsored by Taboola