Shani Rashi Parivartan: ശനി സംക്രമം: ഈ 3 രാശിക്കാർ ജാഗ്രത പാലിക്കുക! ബുദ്ധിമുട്ടേറും

Shani Gochar 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു.  ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.

Shani Gochar 2023 to 2025: ജ്യോതിഷത്തിൽ ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നതിനാൽ നീതിയുടെ ദേവൻ എന്നാണ് വിളിക്കുന്നത്.  ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്.  ഇതിന് ഒരു രാശിപരിവർത്തനം നടത്താൻ തന്നെ രണ്ടര വർഷം വേണം.

1 /4

ഈ വർഷം 2023 ജനുവരി 17 ന് ശനി കുംഭരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭ രാശിയിലേക്ക് എത്തുന്നത്. ഇനി 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരും. ഈ സമയത്ത് ഈ മൂന്നു രാശിക്കാർക്ക് ഏഴരശ്ശനിയുടെ അപഹാരം ഉണ്ടാകും.  അതുകൊണ്ടുതന്നെ ഇവർക്ക് വളരെയധികം വേദനകളും നഷ്ടങ്ങളും സഹിക്കേണ്ടി വന്നേക്കും. ഈ 3 രാശിക്കാർ വരുന്ന 2 വർഷത്തേക്ക് അതായത് 2025 വരെ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും.  

2 /4

കുംഭം (Aquarius): ശനി കുംഭം രാശിയിലായതിനാൽ ഈ രാശിക്കാർക്ക് ഏഴരശനിയുടെ രണ്ടാം ഘട്ടം നടക്കുകയാണ്.  അതുകൊണ്ടുതന്നെ 2025 വരെ ഇവർ എത്ര കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. കൂടാതെ ബന്ധങ്ങളിൽ മോശം സ്വാധീനം ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കുന്നത് നന്നായിരിക്കും.

3 /4

മകരം (Capricorn) : 2025 ഓടെ മകരം രാശിക്കാർ ഏഴര ശനിയുടെ മൂന്നാമത്തെയും അവസാനത്തെയും ദശയെ അഭിമുഖീകരിക്കും. ഏഴര ശനിയുടെ മൂന്നാം ഘട്ടം താരതമ്യേന കഷ്ടത കുറവാണെങ്കിലും ഈ രാശിക്കാർ  ശ്രദ്ധിക്കണം. ഒപ്പം ആരോഗ്യവും ശ്രദ്ധിക്കണം.

4 /4

മീനം (Pisces): 2025 വരെ മീനം രാശിക്കാർക്ക് ഏഴര ശനിയുടെ ആദ്യ  ഘട്ടം നടക്കും. ഈ സമയം ഈ ആളുകളുടെ ചെലവ് വർദ്ധിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം വഷളാകും. ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക പങ്കാളിക്ക് വേണ്ടത്ര സമയം നൽകുക. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola