വാസ്തു ശാസ്ത്രത്തിൽ അക്വേറിയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വീടിന്റെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം ഇത് സന്തോഷവും നൽകുന്നു. അക്വേറിയത്തിനുള്ളിൽ വെള്ളം ഒഴുകുന്ന ശബ്ദം വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്നു. ഇതോടൊപ്പം വീട്ടിൽ സമ്പത്തും സ്വത്തും വർദ്ധിക്കുന്നു. അക്വേറിയവുമായി ബന്ധപ്പെട്ട വാസ്തു നുറുങ്ങുകൾ നമുക്ക് നോക്കാം.
വാസ്തു ശാസ്ത്രമനുസരിച്ച് തെക്ക്-കിഴക്ക് ദിശ അക്വേറിയം സൂക്ഷിക്കുന്നതിന് അനുകൂലമായി കണക്കാക്കപ്പെടുന്നു. വീടിന്റെ ഈ ദിശയിൽ അക്വേറിയം സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. ഇതുകൂടാതെ സമ്പത്തും വർദ്ധിക്കുന്നു.
വീടിന്റെ കിഴക്ക്, വടക്ക് മൂലകളിൽ അക്വേറിയം സൂക്ഷിക്കുന്നത് തൊഴിൽരംഗത്ത് പുരോഗതി കൈവരിക്കും. ജീവിതത്തിൽ സന്തോഷത്തോടൊപ്പം കുടുംബത്തിൽ സമാധാനാന്തരീക്ഷവും ഉണ്ടാകും.
ഫെങ് ഷൂയി ടിപ്സ് അനുസരിച്ച് അക്വേറിയത്തിൽ ഒരു കറുത്ത മത്സ്യവും 8-9 ഓറഞ്ച് മത്സ്യവും ഉണ്ടായിരിക്കണമെന്നാണ്. ഇതുകൂടാതെ അക്വേറിയത്തിൽ ഒരു സ്വർണ്ണ മത്സ്യം (Gold Fish) ഉണ്ടായിരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഫെങ് ഷൂയിയുടെ നുറുങ്ങുകൾ അനുസരിച്ച് 8 ചുവപ്പും ഒരു കറുത്ത മത്സ്യവും അക്വേറിയത്തിൽ സൂക്ഷിക്കുന്നത് വീട്ടിൽ സന്തോഷത്തിന്റെയും ഊർജ്ജത്തിന്റെയും ഭാഗ്യത്തിന്റെയും ഒഴുക്ക് വർദ്ധിപ്പിക്കും.
വാസ്തു ശാസ്ത്ര പ്രകാരം അക്വേറിയം കിടപ്പുമുറിയിലോ അടുക്കളയിലോ സൂക്ഷിക്കാൻ പാടില്ല. ഇതുകൂടാതെ വീടിന്റെ നടുത്തളത്തിൽ അക്വേറിയം വയ്ക്കരുത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)