Kedar Rajayoga: 500 വർഷങ്ങൾക്ക് ശേഷം കേദാര രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങൾ!

Rajayoga 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറ്റുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും കാണാൻ സാധിക്കും എന്നാണ് പറയുന്നത്

Auspicious Rajayoga: ഈ യോഗങ്ങളുടെ ഫലം ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമായിരിക്കും. ജ്യോതിഷപ്രകാരം ഇപ്പോള്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാര രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

 

1 /7

ജാതകത്തില്‍ രൂപപ്പെടുന്ന കേദാര യോഗം വ്യക്തികള്‍ക്ക് അവരുടെ ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവ് നല്‍കും. ഇതോടൊപ്പം നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നൽകും.

2 /7

ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭാവങ്ങളില്‍ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോള്‍ ഈ യോഗമുണ്ടാകുന്നു

3 /7

ജ്യോതിഷപ്രകാരം ഇപ്പോള്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാര രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തില്‍ കേദാര യോഗത്തെ വളരെ അപൂര്‍വവും ഐശ്വര്യപ്രദവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.   

4 /7

7 ഗ്രഹങ്ങള്‍ ഈ സമയത്ത് നാല് രാശികളിലായി നിലകൊള്ളുന്നു. ഈ രാജയോഗത്തിന്റെ രൂപീകരണത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടുമെങ്കിലും ഈ സമയത്ത് കേദാര രാജയോഗം കൊണ്ട് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്.  ആ രാശികൾ ഏതൊക്കെ എന്നറിയാം... 

5 /7

മേടം (Aries): കേദാര രാജയോഗം മേടം രാശിക്കാർക്ക് വളരെയധികം പ്രയോജനകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ ഭാഗ്യസ്ഥാനത്ത് ചൊവ്വ, ശുക്രന്‍, ബുധന്‍ എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ സൂര്യൻ പത്താം ഭാവത്തിലും ശനി വരുമാനത്തിന്റെ സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും അതിലൂടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ ജോലിയിലും വിജയം കൈവരിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകാന്‍ സാധ്യത

6 /7

മിഥുനം (Gemini): മിഥുനം രാശിക്കാര്‍ക്ക് കേദാര രാജയോഗം അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിന്റെ എട്ടാം ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ ശനി പതിനൊന്നാം ഭവനത്തില്‍ സഞ്ചരിക്കുന്നു. അതിനാല്‍ ഈ സമയത്ത് ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ നല്ല പുരോഗതി കൈവരിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് ഈ സമയത്ത് വിവാഹാലോചനകള്‍ വന്നേക്കാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവാഹം നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. മത്സര പരീക്ഷയിൽ വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ജോലിയിലും വിജയം കൈവരിക്കും. 

7 /7

തുലാം (Libra):  കേദാര രാജയോഗം തുലാം രാശിക്കാർക്കും പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങള്‍ ഫിലിം ലൈനിലോ സ്‌പോര്‍ട്‌സുമായോ ബന്ധപ്പെട്ടവരാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. രാഷ്ട്രീയവുമായി ബന്ധമുള്ളവര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ ലഭിച്ചേക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  സമ്പാദ്യം വര്‍ധിക്കും. കുടുംബത്തില്‍ ഒരു വിവാഹത്തിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മത്സരങ്ങളില്‍ വിജയം കൈവരിക്കാനാകും. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും.

You May Like

Sponsored by Taboola