Diwali 2022: ദീപാവലി പാര്‍ട്ടിയില്‍ വിക്കി കൗശലും കത്രീന കൈഫും, ചിത്രങ്ങള്‍ വൈറല്‍

ദീപാവലി അടുത്തതോടെ ബോളിവുഡ് താരങ്ങള്‍ പാര്‍ട്ടിയുടെ തിരക്കിലാണ്. മിക്ക ദിവസങ്ങളിലും പല പ്രമുഖ താരങ്ങളും പാര്‍ട്ടി നടത്തുന്നതിന്‍റെ  വാര്‍ത്തയാണ് പുറത്തു വരുന്നത്. 

ദീപാവലി അടുത്തതോടെ ബോളിവുഡ് താരങ്ങള്‍ പാര്‍ട്ടിയുടെ തിരക്കിലാണ്. മിക്ക ദിവസങ്ങളിലും പല പ്രമുഖ താരങ്ങളും പാര്‍ട്ടി നടത്തുന്നതിന്‍റെ  വാര്‍ത്തയാണ് പുറത്തു വരുന്നത്. 

1 /5

കഴിഞ്ഞ ദിവസം ബോളിവുഡ്  താരം കൃതി സനൊനും  നിർമ്മാതാവ് രമേഷ് തൗറാനിയും ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 

2 /5

കൃതി സനൊന്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ ഏറ്റവും ശ്രദ്ധ നേടിയത്, അടുത്തിടെ വിവാഹിതരായ  വിക്കി കൗശലും കത്രീന കൈഫുമാണ്. 

3 /5

സൗന്ദര്യവും പ്രണയവും ഒത്തുചേര്‍ന്ന ദമ്പതികള്‍ എന്നാണ് ബോളിവുഡ് ഈ  താര ജോഡികളെ വിശേഷിപ്പിച്ചത്‌.  പരിപാടിയിലെ ഏറ്റവും ശ്രദ്ധ നേടിയ താരങ്ങള്‍ ഇരുവരുമായിരുന്നു.  

4 /5

ദീപാവലി പാര്‍ട്ടിയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും എത്തിയത്.   ദീപാവലി പാർട്ടിക്ക്, കത്രീന ലളിതവും മനോഹരവുമായ ചുവന്ന ഷരാര സാരിയും   പ്രിന്റഡ് ബ്ലൗസുമായിരുന്നു ധരിച്ചിരുന്നത്. അനിത ഡോംഗ്രെയുടെ ഡിസൈനർ പീസ് ആയിരുന്നു അത്.

5 /5

കത്രീനയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലാണ്  വിക്കി എത്തിയത്. വിക്കി കടും നീല നിറത്തിലുള്ള ജാക്കറ്റ് ഷേർവാണിയും വെള്ള ചുരിദാറുമായിരുന്നു ധരിച്ചിരുന്നത്. ദമ്പതികൾ വളരെ മനോഹരമായി കാണപ്പെട്ടു.  

You May Like

Sponsored by Taboola