Karkidaka Vavu 2022: പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ, ചിത്രങ്ങൾ കാണാം...

Karkidaka Vavu 2022: കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് നമ്മൾ കർക്കിടക വാവായി ആഘോഷിക്കുന്നത്.  കോവിഡ് നിയന്ത്രണമില്ലാത്ത ബലിതർപ്പണമാണ് ഇത്തവണ നടക്കുന്നത്. പിതൃസ്മരണയിൽ ആളുകൾ ബലിയിടാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു

1 /7

ശ്രാദ്ധ കർമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ പണ്ടേയുള്ള ചൊല്ലാണ് 'ഇല്ലം വല്ലം നെല്ലി' ഈ സ്ഥലങ്ങളിൽ ബലി ഇടുന്നത് ഏറ്റവും ഉത്തമം എന്നാണ്. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം, നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം (തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ)

2 /7

സംസ്ഥാനത്ത്  വിശ്വാസികൾ കർക്കിടക വാവുബലി ആചരിക്കുകയാണ്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. (തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ)

3 /7

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല.  (തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ)

4 /7

വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു  (തിരുവല്ലം പരശുരാമ ക്ഷേത്രം)

5 /7

എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണ കർക്കിടക വാവുബലി ചടങ്ങുകൾ പുരോഗമിക്കുന്നത്. (നെയ്യാറ്റിൻകര തണ്ടളം നാഗരാജാ ക്ഷേത്രം)

6 /7

ഹൈന്ദവ വിശ്വാസ പ്രകാരം കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വളരെ വിശേഷമാണ്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ബലി അർപ്പിക്കാം. (നെയ്യാറ്റിൻകര തണ്ടളം നാഗരാജാ ക്ഷേത്രം)

7 /7

കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ്.  പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്

You May Like

Sponsored by Taboola