Kalyani Priyadarshan: എസ്റ്റേറ്റിൽ ജിപ്സിയിൽ കല്യാണി പ്രിയദർശൻ, ചിത്രങ്ങൾ കാണാം

സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദർശൻ. 

 

1 /7

റിലീസിനൊരുങ്ങുന്ന കല്യാണിയുടെ അടുത്ത ചിത്രം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ്. ഇത് കൂടാതെ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും നടിയെത്തുന്നുണ്ട്. 

2 /7

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദർശന് നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്

3 /7

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകൾ ആയ കല്യാണി പ്രിയദർശൻ ഹലോ എന്ന തെലുങ്കു ചിത്രത്തിലെ നായികാ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനുശേഷം ചിത്രലഹരി, രണരംഗം ഇനീ തെലുങ്കു ചിത്രങ്ങളിലും നായികാ വേഷം ചെയ്ത് ഇപ്പോൾ തെന്നിന്ത്യയിലെ പ്രശസ്ത നായികയായി മാറിയിരിക്കുകയാണ്. 

4 /7

ശിവകാർത്തികേയന്റെ നായികാ വേഷത്തിൽ അഭിനയിച്ച ഹീറോ എന്ന തമിഴ് ചിത്രവും കല്യാണിക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു.

5 /7

ചിമ്പു നായകനായ മാനാട്, മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡി എന്നീ ചിത്രങ്ങളും ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്.

6 /7

അതിനിടയിൽ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഫോട്ടോസാണ് ശ്രദ്ധേയമാകുന്നത്. 

7 /7

കൂർഗിലെ ഒരു എസ്‌റ്റേറ്റിൽ ജിപ്‌സിയിൽ റൈഡ് നടത്തുന്ന ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

You May Like

Sponsored by Taboola