Guru Vakri 2023: ദേവഗുരു ബൃഹസ്പതിയെ ജ്യോതിഷത്തിൽ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഒരു ഗ്രഹം രാശി മാറുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണപ്പെടും.
Jupiter Retrograde: സെപ്തംബർ 4 ന് വ്യാഴം വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.
Jupiter Retrograde 2023: ജ്യോതിഷ പ്രകാരം ചില ഗ്രഹങ്ങൾ ഓരോ മാസവും തങ്ങളുടെ സ്ഥാനം മാറ്റും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. വ്യാഴ ഗ്രഹത്തിന്റെ ചലനത്തിന്റെ പ്രത്യേക പ്രാധാന്യവും ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്.
സെപ്റ്റംബർ 4 തിങ്കളാഴ്ച ദേവഗുരു വ്യാഴം മേട രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. പല രാശികളിലുമുള്ള ആളുകൾക്ക് വ്യാഴത്തിന്റെ ഈ ചലനം ശുഭ ഫലങ്ങൾ നൽകും. വൈകുന്നേരം 4:58 ന് വ്യാഴം പിന്നോക്കാവസ്ഥയിൽ ചലിക്കാൻ തുടങ്ങും തിരിച്ചു ഡിസംബർ 31 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
വ്യാഴത്തിന്റെ പിന്നോക്കാവസ്ഥയുടെ കാലയളവ് 118 ദിവസമാണ്. ചില രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ വക്രഗതിയിൽ വിപരീത രാജയോഗം സൃഷ്ടിക്കും. ഈ അവസ്ഥയിൽ വ്യാഴം ചില രാശിക്കാർക്ക് ഗുണം ചെയ്യും. അറിവിന്റെയും ഭാഗ്യത്തിന്റെയും വളർച്ചയുടെയും വികാസത്തിന്റെയും ഘടകമായിട്ടാണ് ഗുരുവിനെ കണക്കാക്കുന്നത്. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം...
മിഥുനം (Gemini): ജ്യോതിഷ പ്രകാരം മിഥുന രാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതി നല്ല ഫലങ്ങൾ നൽകും. ഈ കാലയളവിൽ രൂപംകൊള്ളുന്ന വിപരീത രാജയോഗം ഈ രാശിക്കാർക്ക് നല്ല നേട്ടങ്ങൾ ഉണ്ടാക്കും. ഈ സമയത്ത് നിങ്ങൾക്ക് പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാൻ കഴിയും. അതേസമയം ഈ കാലയളവിൽ സാമ്പത്തിക നേട്ടത്തിന് എല്ലാ സാധ്യതയുമുണ്ട്. ജീവിത പങ്കാളിക്ക് അനുകൂല സമയമായിരിക്കും, തെറ്റിദ്ധാരണകൾ അകറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം അനുകൂലമായിരിക്കും. മൊത്തം വരുമാനം വർദ്ധിക്കും. പഴയ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കും.
ചിങ്ങം (Leo): ഈ രാശിയിലുള്ള ആളുകൾക്ക് ഈ സമയത്ത് അവരുടെ ജീവിതത്തിലെ പല തരത്തിലുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിയും . വ്യാഴം പിന്നോക്കാവസ്ഥയിലാണെങ്കിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പ്രയാസകരമായ സമയങ്ങളിൽ നിന്ന് നിങ്ങൾക്ക് പുറത്തുകടക്കാൻ കഴിയും. ഇതോടൊപ്പം മേടത്തിലെ വ്യാഴത്തിന്റെ പിന്മാറ്റം മൂലം ആളുകൾ മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം കാണിക്കും. ആളുകൾക്ക് കാലാകാലങ്ങളിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും.
തുലാം (Libra): ഈ സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ജീവിതത്തിലെ പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാനുള്ള നല്ല സമയമാണിത്. ഈ സമയത്ത് ബിസിനസുകാർക്ക് ലാഭം നേടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഈ സമയം അനുകൂലമാണ്. കരിയറിൽ വരുന്ന പല തരത്തിലുള്ള പ്രശ്നങ്ങൾക്കും ഈ സമയം പരിഹാരമാകും. ഈ രാശിക്കാരുടെ ജീവിതത്തിൽ ഈ കാലഘട്ടം സന്തോഷം നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)