ജോ ബൈഡൻ ആദ്യമായി കോൺഗ്രസിനെ അതിസംബോധന ചെയ്ത് സംസാരിച്ചു. ഇത്തവണയും അമേരിക്കയിൽ ചരിത്രം കുറിക്കാൻ ജോ ബൈഡൻ മറന്നില്ല. ആദ്യമായി 2 സ്ത്രീകക്കൊപ്പം എത്തിയാണ് അമേരിക്കൻ പ്രസിഡന്റ് കോൺഗ്രസിനെ അഭിസംബോധ ചെയ്ത് സംസാരിച്ചു.
വൈസ് പ്രസിഡന്റ് കമല ഹാരിസിനും സ്പീക്കർ നാൻസി പെലോസിക്കും ഒപ്പം എത്തിയാണ് അമേരിക്കൻ പ്രസിഡന്റ് കോൺഗ്രസിനെ അഭിസംബോധന ചെയ്തത്.
മാഡം സ്പീക്കർ, മാഡം വൈസ് പ്രസിഡന്റ്, എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് ബൈഡൻ പ്രസംഗം ആരംഭിച്ചത്. ഇതും ചരിത്രത്തിൽ ആദ്യമായി ആയിരുന്നു.
പ്രസംഗത്തിൽ കുട്ടികളുടെ സംരക്ഷണം, ആരോഗ്യ മേഖല, കുട്ടികളുടെ വിദ്യഭ്യാസം, കോളേജ് വിദ്യാഭ്യാസം എന്നീ മേഖലകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.