Jaseela Parveen: ലെഹങ്കയിൽ കിടിലം ലുക്കിൽ ജസീല പർവീൺ, ചിത്രങ്ങൾ കാണാം

അന്യഭാഷകളിൽ നിന്ന് സിനിമയിലും സീരിയലിലും അഭിനയിക്കാൻ വരുന്ന ഒരുപാട് താരങ്ങൾ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കുന്ന കാഴ്ച നമ്മൾ മിക്കപ്പോഴും കണ്ടിട്ടുണ്ട്. ഒരു മലയാളിയായ താരത്തിനേക്കാൾ അവർക്ക് ചിലപ്പോൾ മികച്ച പിന്തുണയും ഇവിടെ ലഭിക്കാറുമുണ്ട്. പതിയെ പതിയെ അവർ കേരളത്തിൽ തന്നെ ചുവടുറപ്പിക്കുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്യാറുണ്ട്.

1 /6

സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരായി മാറിയിട്ടുള്ള ഒരുപാട് താരങ്ങൾ ഇവിടെയുണ്ട്. പക്ഷേ സ്റ്റാർ മാജിക്കിൽ എത്തിയ ഒരു അന്യഭാഷ താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു.   

2 /6

സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ജസീല പർവീൺ ആണ് ആ താരം. സൂര്യ ടി.വിയിലെ തേനും വയമ്പും എന്ന സീരിയലിലാണ് ജസീല ആദ്യമായി അഭിനയിക്കുന്നത്.

3 /6

ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന പരമ്പയിയിലെ ‘ശ്രേയ ചാക്കോ തട്ടിൻപുറത്ത്’ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ശേഷമാണ് ജസീല മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയത്. 

4 /6

സ്റ്റാർ മാജിക്കിൽ വന്ന ശേഷം ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് കണ്ടും താരത്തിന്റെ ഫിറ്റ് നെസ് കണ്ടുമാണ് ഇത്രത്തോളം ആരാധകരെ ജസീലയ്ക്ക് ലഭിച്ചത്.

5 /6

ജസീലയുടെ പല ഫോട്ടോഷൂട്ടുകളും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ട് എടുത്ത ജസീലയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

6 /6

ഒരു ഓറഞ്ച് ലെഹങ്ക ധരിച്ച് പുതുവൈപ്പ് ബീച്ചിന് അടുത്ത് വച്ചാണ് ജസീലയുടെ ഈ മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹോട്ട് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola