ശ്രീകൃഷ്ണ ജയന്തി ദിവസമായ ഇന്ന് വിവിധ ജില്ലകളിൽ ശോഭായാത്ര നടന്നു. നാടും നഗരവും അമ്പാടിയാക്കി മാറ്റിയ ഉണ്ണിക്കണ്ണന്മാർ കണ്ണിനിമ്പമായി.
ശോഭയാത്രയ്ക്ക് വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങളും ഭജന സംഘങ്ങളും അകമ്പടിയേകി
നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്ന മഹാശോഭായാത്രകൾ വീഥികളെ അമ്പാടിയാക്കി മാറ്റി.
കണ്ണുകൾക്ക് ആനന്ദവും ആത്മനിർവൃതിയുമേകുന്നതായിരുന്നു ശോഭയാത്രയിലെ കാഴ്ചകൾ.
താളമേളങ്ങളും നാടൻകലാ രൂപങ്ങളും തെയ്യക്കോലങ്ങളും ശോഭയാത്രയ്ക്ക് കൊഴുപ്പേകി.
ശോഭയാത്രയിൽ ഉണ്ണിക്കണ്ണന്മാരുടെ കുസൃതികളും കൗതുകമുണർത്തി.
പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന ആശയത്തിലാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.