സ്ത്രീകളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പോഷകാഹാരത്തിൻറെ ശക്തമായ ഉറവിടമാണ് ബദാം. ബദാമിൽ മികച്ച അളവിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
ഒമേഗ3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ ബദാം സ്ത്രീകളുടെ ഹോർമോൺ ബാലൻസ് നിലനിർത്താൻ മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ബദാം മികച്ചതാണ്.
അസ്ഥികളുടെ ആരോഗ്യം: അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ബദാം ഗുണം ചെയ്യുന്നു. സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് വരാൻ സാധ്യത കൂടുതലാണ്. ബദാമിൽ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൻറെ സാധ്യത കുറയ്ക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നട്സുകളിൽ ഒന്നാണ് ബദാം. അവയിലെ ഉയർന്ന പ്രോട്ടീൻ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം: സ്ത്രീകൾക്ക് ബദാമിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് ഹൃദയാരോഗ്യം മികച്ചതാക്കുന്നുവെന്നതാണ്. ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ചർമ്മത്തിനും മുടിക്കും മികച്ചത്: മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യം മികച്ചതാക്കുന്നതിന് ബദാം സഹായിക്കുന്നു. ബദാമിലെ ആൻറി ഓക്സിഡൻറുകൾ, പ്രോട്ടീൻ, വിറ്റാമിൻ ബി2, സിങ്ക്, ഇരുമ്പ് എന്നിവ കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.