ബിരിയാണിയുടെ ഒപ്പം തൈരും ഉള്ളിയും ചേർത്തൊരു സാലഡ് ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. പക്ഷേ ഇവ ഒരുമിച്ച് കഴിക്കാമോ?
ഇന്ത്യൻ ഭക്ഷണങ്ങളിലെ പ്രധാനികളാണ് ഉള്ളിയും തൈരും. ബിരിയാണിയുടെ ഒപ്പം സാലഡ് കഴിക്കുന്നത് ഒഴിച്ച് കൂടാനാവാത്തത് ആണ്. എന്നാൽ തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് അറിയാമോ? എന്തുകൊണ്ടാണ് ഇവയെ വിരുദ്ധാഹാരമായി പറയുന്നതെന്ന് നോക്കാം...
തൈര് ശരീരത്തിന് തണുപ്പേകുമ്പോൾ ഉള്ളി ചൂടാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് സോറിയാസിസ്, തിണർപ്പ് പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.
തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ദഹനക്കുറവ്, അസിഡിറ്റി, വയർ വീർത്തുകെട്ടൽ പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ഈ വിരുദ്ധാഹാരം ചിലരിൽ നിസ്സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ മറ്റ് ചിലരിൽ അലർജി, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ആയുർവേദ പ്രകാരം തൈരും ഉള്ളിയും ഒരുമിച്ച് കഴിച്ചാൽ ത്രിദോഷങ്ങളായ വാത-പിത്ത-കഫ ദോഷങ്ങൾക്ക് കാരണമാകും.
ഉള്ളിക്ക് രൂക്ഷവും ശക്തവുമായ രുചിയും തൈരിന് നേരിയ ക്രീമി രുചിയുമാണ്. തൈരും ഉള്ളിയും ഒരുമിച്ച് ചേർന്നാൽ വിഭവത്തിന്റെ രുചിയിലും ഘടനയിലും മാറ്റം വരുത്തും.
ഉള്ളി ചെറുതായി ഒന്ന് മൂപ്പിച്ച ശേഷം തൈരിൽ ചേർത്താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ കുറയ്ക്കാനാകുമെന്ന് പറയപ്പെടുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)