ക്യാൻസർ അഥവാ അർബുദം ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവും മൂലമാണ് കൂടുതലായും കണ്ടുവരുന്നത്. അന്തരീക്ഷ - പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം പാരമ്പര്യം ഇത്തരം ഘടകങ്ങളും ക്യാൻസറിന് കാരണമാകും.
ക്യാൻസർ തടയാൻ കഴിയുന്ന ഒരു രോഗമല്ല. എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം.
ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. അധികം ഉപ്പ് ചേർക്കാത്ത ഭക്ഷണങ്ങൾ ശീലമാക്കുക.
മദ്യപാനശീലം ഒഴിവാക്കേണ്ടതാണ്. മദ്യത്തിന്റെ ഉപയോഗം ക്യാൻസറിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
ജങ്ക് ഫുഡ്സ് കഴിക്കുന്നത് ഒഴിവാക്കുക. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, കലോറിയ കൂടിയ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
വ്യായാമം ശീലമാക്കണം. നല്ല ആരോഗ്യത്തോടെയിരിക്കാൻ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഉയരത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലുള്ള ശരീരഭാരം നിലനിർത്തുക. അമിതഭാരം ക്യാൻസറിന് കാരണമാകാം.