Alert, നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന 5 പ്രധാന കാര്യങ്ങള്‍ ഫെബ്രുവരി 1 മുതൽ മാറുന്നു ...!!

1 /6

സാധാരണക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന നിരവധി നിയമങ്ങൾ ഫെബ്രുവരി 1 മുതൽ മാറാൻ പോകുന്നു. LPG സിലിണ്ടർ വില, PNB ATM പണം  പിൻ‌വലിക്കൽ, നിർബന്ധിത Fastag‌ എന്നിവ ഈ മാറ്റങ്ങളില്‍പ്പെടുന്നു.  ഈ മാറ്റങ്ങള്‍ / നിയമങ്ങള്‍  നമ്മുടെ  ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാൽ, ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയേണ്ടത് പ്രധാനമാണ്. 2021 ഫെബ്രുവരി മുതൽ മാറ്റാൻ പോകുന്ന നിയമങ്ങൾ ഇതാ....   

2 /6

  COVID-19 മഹാമാരിയും  വയോജനങ്ങളുടെ കൊറോണ വൈറസ് മൂലം വരാവുന്ന  അപകടസാധ്യതയും കണക്കിലെടുത്ത്,   പ്രൊവിഡന്‍റ്  ഫണ്ട് ഓർഗനൈസേഷൻ (EPFO) ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള  സമയപരിധി  2021 ഫെബ്രുവരി 28 വരെ  നീട്ടി.  

3 /6

2021 ഫെബ്രുവരി 15 മുതൽ രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗിന്‍റെ  ഉപയോഗം നിർബന്ധമാകും. Ministry of Road Transport & Highways 2021 ജനുവരി 1 മുതലാണ് വിവിധ വിഭാഗത്തില്‍ പ്പെടുന്ന വാഹനങ്ങള്‍ക്ക്  ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയത്.

4 /6

പഞ്ചാബ് നാഷണൽ ബാങ്ക്  (Punjab National Bank - PNB) ഉപഭോക്താക്കൾ 2021 ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന പുതിയ എടിഎം  (ATM) നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.  ഉപഭോക്താക്കളെ വ്യാജ ATM പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്, PNB 01.02.2021 മുതൽ EMV ഇതര ATM മെഷീനുകളിൽ നിന്നുള്ള ഇടപാടുകൾ അനുവദിക്കില്ല.  ഇടപാടിന്‍റെ സമയത്ത് കാർഡ് മെഷീനില്‍   വയ്ക്കാത്ത എടിഎമ്മുകളാണ് നോൺ-ഇഎംവി എടിഎം മെഷീനുകൾ (Non-EMV ATM machines). ഇടപാട് സമയത്ത് കാർഡ് കൈവശം വയ്ക്കുകയും ചിപ്പിൽ നിന്ന് ഡാറ്റ വായിക്കുകയും ചെയ്യുന്നവയാണ് ഇവിഎം എടിഎമ്മുകൾ (EVM ATMs).  

5 /6

  അന്താരാഷ്ട്ര വിപണികളിലെ ക്രൂഡ്  ഓയില്‍ വില അനുസരിച്ച്  Oil marketing companies എല്ലാ മാസവും ആദ്യ ദിവസം  LPG ഗ്യാസിന്‍റെ വില പരിഷ്കരിക്കുന്നു. 

6 /6

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം  ജനുവരി 29ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ  നടക്കുന്ന പ്രസിഡന്‍റ്  രാം നാഥ് കോവിന്ദിന്‍റെ പ്രസംഗത്തോടെ  ആരംഭിക്കും. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഏപ്രിൽ 8ന് സമാപിക്കും  

You May Like

Sponsored by Taboola