മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഹിമാചലിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടത്.
മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഹിമാചലിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടത്. ഹിമാചലിലെ കുളു ജില്ലയിലുള്ള ഗ്രാമത്തിന്റെ ചിത്രങ്ങളാണ് ഇതിലുള്ളത്. പടിഞ്ഞാറൻ ഹിമാലയൻ താഴ്വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.