ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ, ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് നിങ്ങളുടെ ആരോഗ്യത്തിന് വലിയ പങ്കുണ്ട്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കാൻ മാത്രമല്ല, അമിത വണ്ണം തടയാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹൃദയത്തെ ചെറുപ്പവും ആരോഗ്യമുള്ളതുമാക്കി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് ആരോഗ്യകരമായ ഫാറ്റി ആസിഡാണ്. ഇത് വീക്കം തടയാനും എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു.
ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ വെളുത്തുള്ളി മികച്ചതാണ്. ഇത് പ്രകൃതിദത്തമായ രക്തം കട്ടി കുറയ്ക്കുന്ന വസ്തുവായും പ്രവർത്തിക്കുന്നു. അതിനാൽ വെളുത്തുള്ളി ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ഓർഗാനിക് ടീ. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുമെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മുന്തിരി, മാതളനാരകം, ബെറിപ്പഴങ്ങൾ എന്നിവ ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്.
വിറ്റാമിൻ ഇയ്ക്ക് വീക്കം തടയാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സെൽ റിപ്പയർ ചെയ്യാനും ധമനികളെ സുഖപ്പെടുത്താനുമുള്ള കഴിവുണ്ട്. പുകവലി, മലിനീകരണം എന്നിവയ്ക്ക് വിധേയരായ ആളുകൾ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം. സൂര്യകാന്തി വിത്തുകൾ, ഉപ്പില്ലാത്ത നിലക്കടല, അവോക്കാഡോ, ബദാം, എള്ള് എന്നിവ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടങ്ങളാണ്.
വെളിച്ചെണ്ണ, ശുദ്ധമായ പശുവിൻ നെയ്യ്, കടുകെണ്ണ എന്നിവ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.