വേനൽക്കാലത്ത് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഉന്മേഷദായകമായ പാനീയങ്ങൾ ഇവയാണ്.
നാരങ്ങാവെള്ളം വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉന്മേഷവും നൽകുന്നു. നാരങ്ങ നീര്, പഞ്ചസാര, വെള്ളം എന്നിവ യോജിപ്പിച്ച് നാരങ്ങാ വെള്ളം തയ്യറാക്കാം. രുചിക്കായി ഐസ് ക്യൂബുകൾ ചേർക്കാം. സ്ട്രോബെറി, റാസ്ബെറി പോലുള്ള പഴങ്ങളും ഇതിൽ ചേർക്കാവുന്നതാണ്.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന രുചികരവും ഉന്മേഷദായകവുമായ പാനീയമാണ് ഫ്രൂട്ട് വാട്ടർ. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, കൂടാതെ പഞ്ചസാര പാനീയങ്ങൾക്ക് ഒരു മികച്ച ബദലാണ്. നാരങ്ങ, സ്ട്രോബെറി, വെള്ളരി പോലുള്ള പഴങ്ങൾ മുറിച്ച് ഒരു ജഗിലോ ഗ്ലാസിലോ ഇടുക. ഇതിലേക്ക് വെള്ളം ചേർത്ത് കുടിക്കാം. രുചി വർധിപ്പിക്കാൻ ഈ വെള്ളം രാത്രി മുഴുവൻ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്.
വേനൽക്കാലത്ത് അനുയോജ്യമായ പാനീയമാണ് പച്ചമാങ്ങ ജ്യൂസ്. മാങ്ങ, ജീരകം, കുരുമുളക് തുടങ്ങിയവ ചേർത്താണ് ഇത് നിർമിക്കുന്നത്. മാങ്ങയുടെ പൾപ്പ് എടുത്ത് സുഗന്ധവ്യഞ്ജനങ്ങൾ, വെള്ളം എന്നിവ കലർത്തി മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് വേണമെങ്കിൽ പഞ്ചസാര ചേർക്കാവുന്നതാണ്. കടുത്ത വേനലിൽ ചൂടിനെ പ്രതിരോധിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനുമുള്ള മികച്ച മാർഗമാണിത്.
വേനൽക്കാലത്ത് ഐസ്ഡ് ഹെർബൽ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. നാരങ്ങ, ബെറിപ്പഴങ്ങൾ തുടങ്ങിയവ ചേർത്ത് ഇത് തയ്യാറാക്കാം. തണുപ്പിനായി ഐസ്ക്യൂബുകൾ ചേർക്കാം. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. ഇത് ആരോഗ്യ സമ്പുഷ്ടമാണെങ്കിലും മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ( Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)