വാള്‍നട്ട് കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
വാള്‍നട്ട് കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ഉയർന്ന അളവിൽ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. കുതിർത്ത വാള്‍നട്ട് കഴിക്കുന്നതിലൂടെ ലഭ്യമാകുന്ന ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെട്ടാലോ....
വാള്‍നട്സിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കുതിർത്ത വാൾനട്ട് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കുതിർന്ന വാൾനട്ട് കഴിക്കുന്നത് അമിത വിശപ്പ് തടയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
വാൾനട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ, നാരുകൾ എന്നിവ തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.
വാൾനട്ടിൽ ആൻ്റിഓക്‌സിഡൻ്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുതിർന്ന വാൾനട്ട് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് വാൾനട്സ്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)