Health Benefits of Papaya: പപ്പായ സൂപ്പറാ...അറിയാം ഇവയുടെ ​ഗുണങ്ങൾ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പഴങ്ങളില്‍ ഒന്നാണ് പപ്പായ. മാലാഖമാരുടെ പഴം എന്നാണിവ അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പഴങ്ങളില്‍ ഒന്നാണ് പപ്പായ. നമ്മുടെ നാട്ടിലും ഇവ സുലഭമായി കാണപ്പെടുന്നു. മാലാഖമാരുടെ പഴം എന്നാണിവ അറിയപ്പെടുന്നത്. വിറ്റാമിന്‍ സിയുടെയും മറ്റ് ആവശ്യ മൈക്രോ ന്യൂട്രിയന്റുകളുടെയും മികച്ച ഉറവിടമായതിനാല്‍ ഇവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.

 

1 /6

പപ്പായയില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

2 /6

പപ്പായ വിത്തില്‍ പോളിനോള്‍, ഫ്‌ളേവനോയ്ഡുകള്‍, ആല്‍ക്കലോയിഡുകള്‍, ടാന്നിന്‍സ്, സാപ്പോണിന്‍സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും  

3 /6

പപ്പായയില്‍ നാരുകള്‍, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ  ധമനികളില്‍ അമിതമായി കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുന്നു.  

4 /6

പപ്പായയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. കൂടാതെ ഇതിലെ പപ്പൈൻ എന്ന എൻസൈം ചർമ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യുകയും സുഷിരങ്ങൾ അടയ്ക്കുകയും ചെയ്യുന്നു.

5 /6

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ശരിയായ ദഹനത്തിന് സഹായിക്കുന്നു. പപ്പായയില്‍ കലോറി വളരെ കുറവാണ്.

6 /6

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ ശ്വാസകോശത്തിലെ വീക്കം തടയുകയും ആസ്ത്മ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

You May Like

Sponsored by Taboola