രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് അറിയാം.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന പദാർഥം അണുബാധകളെ പ്രതിരോധിക്കുന്നു.
വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
വെളുത്തുള്ളിക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്.
വെളുത്തുള്ളിയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഉറക്കം മെച്ചപ്പെടുത്തുന്നു.
വെളുത്തുള്ളിയിൽ അല്ലിസിൻ പോലെയുള്ള ഉയർന്ന സൾഫർ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.