Health benefits lime: ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളിൽ നാരങ്ങയുടെ പങ്ക്; അറിയാം നാരങ്ങയുടെ അത്ഭുത ​ഗുണങ്ങൾ

നാരങ്ങ ഒരു സിട്രസ് പഴമാണ്. നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ.

  • Sep 08, 2022, 10:56 AM IST
1 /5

ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് മികച്ച ആരോ​ഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. ഒരു നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് തേനും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അമിതവണ്ണം കുറയാൻ സഹായിക്കും.

2 /5

ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കും.

3 /5

ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാരങ്ങ മികച്ചതാണ്.

4 /5

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

5 /5

വൈറ്റമിൻ കുറവ് മൂലമുള്ള ഉന്മേഷക്കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ നാരങ്ങ നീര് കുടിക്കുന്നത് നല്ലതാണ്. നാരങ്ങയിലെ പെക്റ്റിൻ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും.

You May Like

Sponsored by Taboola