Harnaaz Sandhu, Miss Universe India 2021: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ച്‌ ഹർനാസ് സന്ധു, ചിത്രങ്ങള്‍ കാണാം

21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചിരിയ്ക്കുകയാണ് ചണ്ഡീഗഢിൽ നിന്നുള്ള 21കാരിയായഹർനാസ് സന്ധു. 2021ലെ  വിശ്വസുന്ദരി പട്ടം ഹർനാസ് നേടുമ്പോള്‍ രാജ്യത്തിന്‌ അഭിമാന മുഹൂര്‍ത്തം.  

21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചിരിയ്ക്കുകയാണ് ചണ്ഡീഗഢിൽ നിന്നുള്ള 21കാരിയായഹർനാസ് സന്ധു. 2021ലെ  വിശ്വസുന്ദരി പട്ടം ഹർനാസ് നേടുമ്പോള്‍ രാജ്യത്തിന്‌ അഭിമാന മുഹൂര്‍ത്തം.  

1 /7

21 വര്‍ഷങ്ങള്‍ക്ക് ശേഷം   വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചിരിയ്ക്കുകയാണ്  ചണ്ഡീഗഢിൽ നിന്നുള്ള 21 കാരിയായഹർനാസ് സന്ധു. 2021ലെ  വിശ്വസുന്ദരി പട്ടം ഹർനാസ് നേടുമ്പോള്‍ രാജ്യത്തിന്‌ അഭിമാന മുഹൂര്‍ത്തം.    

2 /7

കൊറോണ മഹാമാരി വീണ്ടും പിടിമുറുക്കുന്ന അവസരത്തിലാണ്  70-ാമത് മിസ് യൂണിവേഴ്സ് മത്സരം അരങ്ങേറിയത്.  പങ്കെടുത്ത  80-ഓളം മത്സരാർത്ഥികളെ പിന്നിലാക്കിയാണ്  ഇന്ത്യയുടെ ഹർനാസ് സന്ധു കിരീടം ചൂടിയത്.   

3 /7

Miss Universe India 2021 കിരീടം ചൂടിയതോടെ  ഹർനാസ് സന്ധു, ഇപ്പോൾ പുതിയ ഇന്റർനെറ്റ് സെൻസേഷൻ ആയി മാറിയിരിയ്ക്കുകയാണ്    

4 /7

ഇസ്രായേലിലെ  റിസോർട്ട് പട്ടണമായ എയ്‌ലാറ്റിലാണ് മത്സരം അരങ്ങേറിയത്.  മത്സരത്തിൽ ദേശീയ വസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും മത്സരാർത്ഥികളുടെ അഭിമുഖ ചോദ്യങ്ങളുടെ ഒരു പരമ്പരയും ഉൾപ്പെടുന്നു.

5 /7

ഇസ്രയേല്‍ കൊറോണ  വൈറസ് വാക്‌സിനേഷൻ പ്രോഗ്രാം  വിജയകരമായി നടപ്പാക്കിയതിനാലാണ് മത്സരം സംഘടിപ്പിക്കാൻ  ഈ വർഷം ആദ്യം  രാജ്യത്തെ തിരഞ്ഞെടുത്തതെന്ന് ഇസ്രായേലി ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സാറ സലാൻസ്‌കി പറഞ്ഞു. ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതോടെ  കഴിഞ്ഞ മാസം അവസാനം വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ അടയ്ക്കാൻ രാജ്യം നിര്‍ബന്ധിതമായിരുന്നു. 

6 /7

വര്‍ഷങ്ങളായി  ഹർനാസ്  ഗ്ലാമറസ് ഇൻഡസ്‌ട്രിയുടെ ഭാഗമാണ്.  അവർ ഇതിനകം നിരവധി സൗന്ദര്യ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. കൂടാതെ,  യാരാ ദിയാൻ പൂ ബാരൻ, ബായ് ജി കുട്ടാങ്കേ തുടങ്ങിയ പഞ്ചാബി  ചിത്രങ്ങളിലും അവര്‍   അഭിനയിച്ചിട്ടുണ്ട്.

7 /7

ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്  2017-ലാണ്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. ആദ്യമായി ഈ നേട്ടം 1994 ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. പിന്നീട് 2000 ത്തില്‍  ലാറ ദത്തയും വിശ്വ സുന്ദരി കിരീടം ചൂടിയിരുന്നു. 

You May Like

Sponsored by Taboola