Gurunanak Jayanti 2022: 10 സിഖ് ഗുരുക്കന്മാരിൽ ആദ്യത്തെയാളായ ഗുരു നാനക്കിന്‍റെ ജയന്തി രാജ്യത്തെ സിഖ് സമുദായം ആഘോഷിക്കുകയാണ്. ഇത് ഒരു വിശുദ്ധ ഉത്സവവും ആഘോഷവുമാണ്.
ഗുരുനാനാക്ക് ഗുരുപുരബ് അല്ലെങ്കിൽ ഗുരുനാനാക്ക് പ്രകാശ് ഉത്സവ് എന്നും അറിയപ്പെടുന്ന ഗുരുനാനാക്ക് ജയന്തി ഈ വർഷം നവംബർ 8 നാണ്.
അമൃത്സറിലെ ആദ്യ സിഖ് ഗുരുവും സിഖ് മതത്തിന്‍റെ സ്ഥാപകനുമാണ് ഗുരു നാനക്ക്
ഗുരുനാനക്ക് ജയന്തിയോട് അനുബന്ധിച്ച് ദീപാലംകൃതമായ സുവർണ്ണ ക്ഷേത്രത്തിന്‍റെ മനോഹരമായ ചിത്രങ്ങള്‍ കാണാം
2022 ലെ ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് സുവർണ്ണ ക്ഷേത്രം മുഴുവൻ അലങ്കാര വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു.
പ്രാർഥനകൾ അർപ്പിക്കാൻ സുവർണ്ണ ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയിരുന്നു.