Brihaspat Uday 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഒരു മാസത്തിന് ശേഷം ഉദിക്കും. വ്യാഴം ഉദിച്ചാലുടൻ ചില രാശിക്കാരുടെ അടഞ്ഞ ഭാഗ്യം തുറക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് വലിയ ഗുണമുണ്ടാകും.
Jupiter Rise Effect: ദേവഗുരു വ്യാഴം മാർച്ചിൽ ഉദിക്കും. സമ്പത്ത്, സ്വത്ത്, വിദ്യാഭ്യാസം, ഉന്നത പദവി എന്നിവയുടെ കാരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴം മീന രാശിയിലാണ് ഉദിക്കുന്നത്. ഇത് ചില രാശിക്കാർക്ക് നല്ല ദിവസത്തിന്റെ ആരംഭമാകും.
വ്യാഴം ജാതകത്തിൽ ശുഭസ്ഥാനത്ത് നിൽക്കുന്നവർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും. അത്തരം ആളുകൾക്ക് വൻ വിജയവും പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കും. ഇവർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയകരമായി പൂർത്തിയാക്കും.
കുംഭം (Aquarius): ദേവഗുരുവിന്റെ ഉദയം കുംഭ രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. ഈ സമയത്ത് ഇവരുടെ ഭാഗ്യം തെളിയും. മുടങ്ങിക്കിടന്ന പണം തിരികെ കിട്ടും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രത്യേകിച്ച് വിദ്യാഭ്യാസ, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും.
മിഥുനം (Gemini): വ്യാഴത്തിന്റെ ഉദയം മിഥുന രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. കരിയറിൽ മികച്ച സമയമായിരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ആഗ്രഹിച്ച സ്ഥലത്തേക്ക് മാറാൻ സാധിക്കും. ബിസിനസുകാർക്ക് ഈ സമയം വളരെ നല്ലതായിരിക്കും.
കർക്കിടകം (Cancer): മാർച്ച് മുതൽ കർക്കടക രാശിക്കാരുടെ ഭാഗ്യവും തെളിയും. ഈ രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്നു തന്നെ പറയാം. വ്യാഴത്തിന്റെ ഉദയത്തോടെ കർക്കിടക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ എല്ലാം കാര്യങ്ങളിലും വിജയം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്ര പോകും അത് വലിയ ഗുണങ്ങൾ നൽകും.
മീനം (Pisces): ജ്യോതിഷ പ്രകാരം വ്യാഴം മീനരാശിയിൽ ഉദിക്കും. ഈ രാശിചക്രത്തിന്റെ അധിപൻ കൂടിയാണ് വ്യാഴം. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ ഉദയം മീനം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. എല്ലാ ജോലിയിലും വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)