Grah Yuti Effect: വ്യാഴം, സൂര്യൻ, ബുധൻ എന്നിവ മാർച്ച് 16ന് മീനരാശിയിൽ ഒന്നിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം വളരെ സവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങൾ രാശിമാറുമ്പോൾ പലതവണ ഇത്തരത്തിൽ ഗ്രഹസഖ്യം രൂപപ്പെടുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഈ സഖ്യം 3 രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് അറിയാം.
ഇടവം - ഇടവം രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംയോജനത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കും. പൂർവ്വിക സ്വത്ത് ലഭിക്കാനും സാധ്യത. ബിസിനസിൽ വിജയിക്കും. നിശ്ചയദാർഢ്യവും ധൈര്യവും നിറഞ്ഞവരായിരിക്കും ഇവർ.
വൃശ്ചികം - സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ സംയോജനം സർഗ്ഗാത്മക മേഖലയിൽ പ്രവർത്തിക്കുന്ന വൃശ്ചിക രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അക്കൗണ്ടിംഗ്, മാനേജ്മെന്റ്, സ്റ്റോക്ക് മാർക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ കാലയളവ് ശുഭകരമാണ്. വൃശ്ചികം രാശിക്കാർക്ക് ഈ ഗ്രഹങ്ങളുടെ സംയോജന കാലയളവിൽ പെട്ടെന്ന് ധനലാഭം ലഭിക്കും. ബിസിനസിൽ മികച്ച ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് കുടുംബവുമായുള്ള ബന്ധം ശക്തമാകും.
ധനു - ഈ കാലയളവ് സംരംഭകർക്കും ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും അനുകൂലമായിരിക്കും. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും വൻ പുരോഗതിയുണ്ടാകുകയും ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)