Habits for good sleep: ഉറക്കത്തിൽ ഉഴപ്പല്ലേ.... നല്ല ഉറക്കത്തിന് ഇവ ശീലമാക്കാം

ഒരു വ്യക്തിക്ക് ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ സുഖകരമായ ഉറക്കം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. ശരിയായ ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. ചര്‍മത്തിൻ്റെയും  മുടിയുടെയും ആരോഗ്യത്തിന് ഇവ വെല്ലുവിളിയാവുന്നു. നല്ല ഉറക്കത്തിന് പിന്തുടരേണ്ട ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

 

1 /6

ഉറങ്ങുന്നതിന് നിശ്ചിത സമയം ശീലമാക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

2 /6

പുസ്തക വായന, ചെറു ചൂട് വെള്ളത്തിലെ കുളി, യോഗ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ മനസ്സിനെ സുഖപ്പെടുത്തുകയും ശരീരത്തെ ഉറക്കത്തിനായി സജ്ജമാക്കുകയും ചെയ്യാം.  

3 /6

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തിലെ മെലറ്റോണിന്റെ അളവ് കുറയ്ക്കുന്നു.   

4 /6

അത്താഴ സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ലഘുവായ ഭക്ഷണം ഉറക്കത്തിന് സഹായിക്കും.  

5 /6

സുഖ പ്രദമായ വസ്ത്രം ധരിക്കുക. ഇവ ഗുണ നിലവാരമുള്ള ഉറക്കം ഉറപ്പാക്കുന്നു.  

6 /6

ഉറക്കത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുക. മുറി ഇരുണ്ടതും ശാന്തവുമായിരിക്കണം. സുഖപ്രദമായ താപനില ഉറപ്പാക്കുക.

You May Like

Sponsored by Taboola